പട്ടുപാവാടയിൽ അതിസുന്ദരിയായി സുദര്ശനമോൾ , പല്ലട ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സൗഭാഗ്യ വെങ്കടേഷ്

മലയാളി പ്രേക്ഷകരുടെ പ്രിയ താരം ആണ് സൗഭാഗ്യ വെങ്കടേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ ഇതാ പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ്. ഏകമകൾ സുദര്ശനയുടെ പല്ലട ചടങ്ങിന്റെ വീഡിയോ ആണ് താരം സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങാണിത്. കുഞ്ഞിന് ആദ്യത്തെ പല്ല് മുളക്കുമ്പോൾ നടത്തുന്ന ചടങ്ങാണിത്. ഓരോ നാടിനും വ്യത്യസ്തമായ ആചാരങ്ങളും സംസ്കാരവും ഉണ്ടാവും. അത്തരത്തിൽ വ്യത്യസ്തമായ ഈ ചടങ്ങ് നടത്തികൊണ്ട് ആരാധകർക് മുന്നിൽ എത്തിയിരിക്കുകയാണ് താരം.

വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. കുഞ്ഞു സുദർശന മഞ്ഞയും പച്ചയും കലർന്ന നിറത്തിലുള്ള പട്ട്പാവാടയാണ് ധരിച്ചിരിക്കുന്നത്. അമ്മ സൗഭാഗ്യ വെങ്കടേഷിനെ പോലെ തന്നെ കുഞ്ഞു സുദർശനക്കും ആരാധകർ ഏറെയാണ്. കൊച്ചു ബേബി എന്നാണ് ആരാധകർ കുഞ്ഞിനെ വാത്സല്യത്തോടെ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരദമ്പതികൾ ആണ് സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖരനും. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ടിക്ക് ടോക് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ വയറലായ താരങ്ങൾ കുടുംബത്തിലെ.

എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ താരകുടുംബം സുദര്ശനമോളെ ശ്രീകൃഷ്ണ വേഷം അണിയിച്ചിരുന്നു. അതിന്റെ വിഡിയോയും ചിത്രങ്ങളും താരങ്ങൾ ഒരുമിച്ച് പങ്കുവെച്ചിരുന്നു. പ്രേക്ഷകർ വൻ സ്വീകാര്യതയോടെയാണ് ചിത്രങ്ങൾ ഏറ്റെടുത്തത്. ഇപ്പോൾ ഇതാ വ്യത്യസ്തമായ ഈ പല്ലട ചടങ്ങിന്റെ വിഡിയോയും വയറലായി കഴിഞ്ഞിരിക്കുകയാണ്. ചടങ്ങിനായുള്ള ഒരുക്കങ്ങളും മറ്റും താരം രസകരമായി ചിത്റരീകരിച്ചിട്ടുണ്ട്.

സുദര്ശനമോളെ ചടങ്ങു നടത്തുവാനായി കുളിപ്പിക്കുന്നതും, അണിയിച്ചൊരുക്കുന്നതുമെല്ലാം വിഡിയോയിൽ ഉണ്ട്. കുഞ്ഞിനോടൊപ്പം ഉള്ള എല്ലാ രസകരമായ നിമിഷങ്ങളും താരം പകർത്താറുണ്ട്. മലയാളസിനിമ നടിയായ താര കല്യാണിന്റെ മകൾ ആണ് സൗഭാഗ്യ വെങ്കിടേഷ്. സന്തുഷ്ടകരമായ താരകുടുംബമാണ് സൗഭാഗ്യയുടേത്. നർത്തകിയും ഇൻഫ്ലുൻസറുമായായി മലയാളികൾക്ക് പ്രിയപ്പെട്ട സൗഭാഗ്യ കുഞ്ഞു സുദര്ശനമോളുടെ ജനനം മുതൽ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സൗഭാഗ്യ.

Leave a Reply

Your email address will not be published. Required fields are marked *