യുവനിർമ്മാതാവിന്റെ വിവാഹനിശ്ചയം കളറാക്കി ടീം ഹൃദയം

മലയാള ചലച്ചിത്രലോകത്തു നിന്നും മറ്റൊരു വിവാഹ വാർത്ത എത്തിയിരിക്കുകയാണ് . മലയാള സിനിമയിലെ യുവനിർമാതാവിന്റെ വിവാഹ നിശ്ചയം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷം ആക്കിയിരിക്കുന്നത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ഹൃദയത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയമാണ് ഈയിടെ നടന്നത്. വിശാഖ് സുബ്രമണ്യം തന്നെയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. അദ്വൈത ശ്രീകാന്ത് ആണ് വധു. ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു പിന്നാലെ നിരവധി ആരാധകരാണ് ചിത്രത്തിന് ആശംസകളുമായി എത്തിയത്.

ഒരു സ്വകാര്യ ഹോട്ടലിൽ വച്ച് നടത്തിയ ലളിതമായ ചടങ്ങിൽ പങ്കെടുക്കാൻ മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങൾ എത്തിയിരുന്നു. ചടങ്ങിൽ പങ്കെടുത്തുകൊണ്ട് കളറാക്കിയിരിക്കുകയാണ് ടീം ഹൃദയം. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ കുടുംബസമേതമാണ് എത്തിയത്. വിശാഖ് സുബ്രഹ്മണ്യത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമാണ് ഹൃദയം. ചിത്രത്തിലെ താരങ്ങൾ ആയി വളരെ അടുത്ത സൗഹൃദമാണ് വിശാഖ് സൂക്ഷിച്ചിരുന്നത്.

അതുകൊണ്ട് തന്നെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളോടൊപ്പം താരങ്ങളുടെ സൗഹൃദവും പ്രേക്ഷകർ നെഞ്ചിലേറ്റി കഴിഞ്ഞു. വെള്ള നിറത്തിലുള്ള ജുബ്ബയാണ് വിശാഖ് ധരിച്ചത്, ഒപ്പം വധുവായ അദ്വൈത അതെ നിറത്തിലുള്ള ഗൗൺ ആണ് ധരിച്ചത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വയറലായി കഴിഞ്ഞു. താരങ്ങളായ കല്യാണിപ്രിയദർശനും ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. പ്രൊഡ്യൂസർ, ഡിസ്‌ട്രിബ്യുട്ടർ, എക്സിബിറ്റർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന.

വിശാഖ് സുബ്രമണ്യം , മെരിലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകനായ സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകൻ കൂടിയാണ് . ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര നിർമാണമേഖലയിലേക്ക് വിശാഖ് ചുവടുവെച്ചത്. പിന്നീട് അരുൺ സന്തോഷ് സംവിധാനം ചെയ്ത സിനിമയിലും , ശേഷം ബോസ്‌ഓഫീസിൽ തരംഗമായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിന്റെ നിര്മാതാവായി തന്റെ സാന്നിധ്യം മലയാള സിനിമയിൽ ഉറപ്പിച്ചിരിക്കുകയാണ് വിശാഖ്. ആരാധകരോട് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വിശേഷങ്ങൾ പങ്കുവെക്കാനും താരം മടിക്കാറില്ല.

Leave a Reply

Your email address will not be published. Required fields are marked *