Making Of Tasty Fish Curry : മീൻ കറി ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ ഏത് മീൻ വേണമെങ്കിലും നിങ്ങൾക്ക് ഈ രീതിയിൽ ഉണ്ടാക്കാവുന്നതാണ് ഇതിന്റെ രുചി നിങ്ങൾ ഒരിക്കൽ രുചിച്ചാൽ വായിൽ നിന്ന് പോവില്ല. ഈ മീൻ കറിയുടെ ചാറു മാത്രം മതി അത്രവേണമെങ്കിലും ചോറുണ്ണാൻ അത്രയും രുചിയാണ്. എങ്ങനെയാണ് ഈ മീൻ കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം തന്നെ 500 ഗ്രാം മീൻ എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക ശേഷം മൂന്ന് വറ്റൽ മുളക് കറി വേപ്പില 10 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക. ശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചത് എന്നിവയും ചേർത്ത് കൊടുത്ത് വഴറ്റിയെടുക്കുക. അതിനുശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം വഴറ്റിയെടുക്കുക.
സമയം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് കപ്പ തേങ്ങ ചിരകിയതും കുറച്ച് വെള്ളവും ചേർത്ത് അരച്ചെടുത്ത് വയ്ക്കുക. തക്കാളി വെന്തു വരുമ്പോൾ ഒന്നര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ ഉലുവ പൊടി അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക.
ശേഷം അതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങയും ആവശ്യത്തിന് കുറച്ച് വെള്ളവും ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക. ശേഷം കറിയ്ക്ക് ആവശ്യമായ വെള്ളവും ഉപ്പും അഞ്ചു പച്ചമുളകും മൂന്ന് കുടംപുളിയും ചേർത്ത് നന്നായി തിളപ്പിക്കാൻ വയ്ക്കുക. വരുമ്പോൾ അതിലേക്ക് മീൻ ഇട്ടു കൊടുക്കുക. 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക അതിനുശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇറക്കി വയ്ക്കാവുന്നതാണ്. Video credit : Sheeba’s Recipes