ക്യൂട്ട് ലൂക്കിലുള്ള ഈ നായിക ആരെന്നു മനസ്സിലായോ? തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിയാണ് ഇത്.

സൂപ്പർ താരത്തിന്റെ ബാല്യകാല ചിത്രമാണിത്. മലയാളികൾക്ക് മാത്രമല്ല, തമിഴ് തെലുഗു പ്രേക്ഷകരുടെയും, സിനിമാപ്രേമികളുടെയും ഇഷ്ട നടിയാണ് ഈ ചിത്രത്തിൽ ഉള്ളത്. തലയിൽ മുല്ലപ്പൂ ചൂടി മലയാള തനിമയിൽ പ്രത്യേക്ഷപെട്ടിരിക്കുന്ന ഈ പെൺകുട്ടിയാണ് ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഉയർന്ന പ്രതിഫലം വാങ്ങുന്ന, വളരെ തിരക്കുള്ള നായിക. അത് മറ്റാരും അല്ല, നിത്യാമേനോൻ ആണ് ഈ ചിത്രത്തിൽ കാണുന്നത്. മലയാളികളായ മാതാപിതാക്കളോടൊപ്പം ബാംഗ്ലൂരിൽ ആണ് താരം വളർന്നത്.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മാധ്യമപഠനം പൂർത്തിയാക്കിയ നിത്യാമേനോൻ, ഒരിക്കലും നായിക ആവാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ പിന്നീട് താരം ചലച്ചിത്രമേഖലയിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. ‘സെവൻ ഓ ക്ലോക്ക്’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും നിരവധി സിനിമകൾ താരം ചെയ്തിട്ടുണ്ട്. ആകാശഗോപുരം എന്ന മലയാള ചിത്രത്തിലൂടെയാണ് നിത്യ മേനോൻ മലയാള സിനിമയിലേക്ക് പ്രവേശിച്ചത്. സിനിമയിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

പിന്നീട് കേരളകഫെ, തത്സമയം ഒരു പെൺകുട്ടി, ഉറുമി, ഉസ്താദ് ഹോട്ടൽ, എന്നിങ്ങനെ നിരവധി ചിത്രത്തിൽ താരം അഭിനയിച്ചു. തമിഴിലും മുൻനിര നായകന്മാരായ വിജയ്, സൂര്യ, വിക്രം, എന്നിവരോടൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. നടിയായി മാത്രമല്ല, സിനിമാലോകത്ത് മികച്ച പിന്നണിഗായികയായും താരം അറിയപ്പെടുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകർ ഏറെയാണ് നിത്യ മേനോനുള്ളത്. 2019 ൽ പുറത്തിറങ്ങിയ ‘മിഷൻ മംഗൾ’ എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിലും ചുവട് ഉറപ്പിച്ചിരിക്കുകയാണ്.

തമിഴ് സിനിമയായ ‘മെർസൽ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചു. 19 (1) (A) ആണ് മലയാളത്തിൽ പുറത്തിറങ്ങിയ നടിയുടെ ഏറ്റവും പുതിയ സിനിമ. തമിഴിൽ ധനുഷ് നായകനായി എത്തിയ ‘തിരു’ ആണ് അടുത്തിടെ തമിഴിൽ ഇറങ്ങിയ നിത്യാമേനോൻ ചിത്രം. ഈ ചിത്രത്തിലെ ‘ശോഭന’ എന്ന നിത്യ മേനോൻന്റെ കഥാപാത്രത്തിന് വലിയ പിന്തുണ ആണ് ലഭിച്ചത്. ചിത്രത്തിൽ ധനുഷും നിത്യയും ഒരുമിച്ച് അഭിനയിച്ച ഗാനവും യൂട്യൂബിൽ വൈറൽ ആയിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *