അന്നും ഇന്നും ഒരു മാറ്റവും ഇല്ലാതെ സുരേഷേട്ടൻ!! 20 കൊല്ലം മുമ്പത്തെ ചിത്രങ്ങളുമായി നടി ജ്യോതി കൃഷ്ണ.

മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് ജ്യോതി കൃഷ്ണ. ബാബു ജനാർദ്ദനൻ സംവിധാനം ചെയ്ത ബോംബെ മാർച്ച്‌ 12 സിനിമയിലൂടെ അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച് ഒരു വ്യക്തിയാണ് ജ്യോതി കൃഷ്ണ. തുടർന്ന് ലാസ്റ്റ് ബെഞ്ച്, ഉന്നം, മാസ്റ്റേഴ്സ് തുടങ്ങി നിരവധി സിനിമകളിലും ഭാഗമാകാൻ ജ്യോതിക്ക് സാധിച്ചു. സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമാണ് ജ്യോതി കൃഷ്ണ.

ഈ നടി പങ്കുവയ്ക്കുന്ന ഏതൊരു ചിത്രങ്ങളും വളരെ വേഗത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാറുണ്ട്. ഇപ്പോഴിതാ ഈ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. മലയാളികളുടെ പ്രിയ നടനായ സുരേഷ് ഗോപിയുടെ ഒപ്പമുള്ള പഴയകാല ചിത്രമാണ് പോസ്റ്റ് ചെയ്തത്. ഈ ചിത്രം മാത്രമല്ല ഇതിനോടൊപ്പം തന്നെ പുതുതായി എടുത്ത ചിത്രവും പങ്കുവെച്ചിരുന്നു. സുരേഷേട്ടൻ 2002 ആൻഡ് 2022 എന്ന് പറഞ്ഞാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

20 വർഷങ്ങൾക്കു മുൻപും ശേഷവും ഉള്ള ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ധാരാളം പേരാണ് ഈ ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തിയത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ജ്യോതി കൃഷ്ണയുടെ വിവാഹം നടക്കുന്നത്. നടി രാധികയുടെ സഹോദരനായ അരുണിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. വിവാഹശേഷം ഇരുവരും ഏറെ സന്തോഷത്തോടെ ദുബായിൽ താമസിച്ചു വരുകയാണ്.

കമൽ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനമായി ജ്യോതി അഭിനയിച്ചത്. തുടർന്ന് സിനിമയിൽ നിന്നും മലയാളി പ്രേക്ഷകർക്കിടയിൽ നിന്നും മാറി നിൽക്കുകയായിരുന്നു താരം. എന്നിരുന്നാലും ജ്യോതി ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. സിനിമാ മേഖലയിൽ നിന്ന് മാറി നിന്നിരുന്ന പല താരങ്ങളും വീണ്ടും അഭിനയ രംഗത്ത് സജീവമായത് പോലെ നടി ജ്യോതി കൃഷ്ണയുടെയും ഗംഭീര തിരിച്ചുവരവിന് വേണ്ടിയാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Jyothikrishna (@jyothikrishnaa)

Leave a Reply

Your email address will not be published. Required fields are marked *