തന്റെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്… സന്തോഷം പങ്കുവെച്ച് നടി ദുർഗ്ഗാ കൃഷ്ണ.

ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയിൽ തന്റെതായ ഇടംനേടിയ യുവ നടിയാണ് ദുർഗ കൃഷ്ണ. മലയാളത്തിലും തമിഴിലും നടിയും നർത്തകിയുമായ പ്രവർത്തിച്ചുവരുന്ന ദുർഗ കൃഷ്ണ പൃഥ്വിരാജ് നായകനായി എത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ശേഷം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന ദുർഗ കൃഷ്ണ വിവാഹിതയാവുകയായിരുന്നു. വിവാഹശേഷവും തന്റെ അഭിനയ ജീവിതം തുടരുകയാണ് നടിയായ ദുർഗ കൃഷ്ണ. ഇപ്പോഴിതാ താരം തന്റെ ഏറെ നാളത്തെ സ്വപ്നം യാഥാർത്ഥ്യമായി എന്ന് ആരാധകരോട് പങ്കുവെക്കുകയാണ് താരം.

താൻ ആദ്യമായി മോഹൻലാലിന്റെ നായികയായി എത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വെക്കുകയാണ് ദുർഗ കൃഷ്ണ. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന ഓളവും തീരവും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ താൻ ഏറെ ആരാധിക്കുന്ന മോഹൻലാലിന്റെ നായിക കഥാപാത്രമായി അഭിനയിക്കാൻ സാധിച്ചതിന്റെ ത്രില്ലിൽ ആണ് താരം. തന്റെ സന്തോഷം ആരാധകരോട് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി അറിയിച്ചിരിക്കുന്നത്. താൻ ഏറെ ആരാധിക്കുന്ന വ്യക്തിത്വങ്ങൾ ആയ എംടി വാസുദേവൻ സാറിന്റെയും മോഹൻലാലിന്റെയും.

കൂടെ സിനിമയിൽ പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമായിട്ടാണ് കരുതുന്നത് എന്നാണ് ദുർഗ കൃഷ്ണ പ്രതികരിച്ചത്. തന്റെ റിലീസായ ഏറ്റവും പുതിയ ചിത്രമായ ഉടലിന് ശേഷം അഭിനയിക്കാനായി സംവിധായകൻ പ്രിയദർശൻ വിളിച്ചപ്പോൾ തനിക്ക് മറ്റൊന്നും നോക്കാൻ ഇല്ലായിരുന്നു, കാരണം നായകനായി മോഹൻലാലാണ് എത്തുന്നതെന്നാണ് പ്രിയദർശൻ സർ പറഞ്ഞത്. കടുത്ത മോഹൻലാൽ ആരാധികയായ തനിക്ക് ഈ അവസരം ഭാഗ്യമായിട്ടാണ് തോന്നുന്നത് എന്നും ദുർഗ കൃഷ്ണ കൂട്ടിച്ചേർത്തു.

 

View this post on Instagram

 

A post shared by Durga Krishna (@durgakrishnaartist)

സിനിമയുടെ ഷൂട്ടിങ്ങിനായി തൊടുപുഴയ്ക്ക് പോകുമ്പോൾ ഭയമുണ്ടായിരുന്നു എന്നും, ആദ്യത്തെ ഷോട്ടിനു ശേഷമാണ് തന്റെ ഭയം മാറിയതൊന്നും കൃഷ്ണ പറയുന്നു. മോഹൻലാലിനോടൊപ്പം ആദ്യമായി അഭിനയിക്കുന്ന സിനിമ റാം ആണെങ്കിലും, മോഹൻലാലിന്റെ നായികയായി എത്തുന്ന ആദ്യ സിനിമയാണ് ഓളവും തീരവും. കൂടാതെ ഏറ്റവും പുതിയ ചിത്രമായ റാമിൽ, ഒരു പ്രധാന കഥാപാത്രത്തെയാണ് ദുർഗ കൃഷ്ണ അവതരിപ്പിക്കുന്നത്. ജിത്തു ജോസഫ് സംവിധായകനായ റാമിന്റെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *