കിടിലൻ മേക്ക്ഓവർ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വൈറലായിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നായിക നമിത പ്രമോദ്. സീരിയൽ നായികയായി അഭിനയലോകത്തേക്ക് കടന്നുവന്ന നമിതാ പ്രമോദ്, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പക്ഷേ താരം ആദ്യമായി അഭിനയിച്ച സിനിമ, രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയിലൂടെയാണ്. ചിത്രത്തിലെ കഥാപാത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
പിന്നീട് മലയാളത്തിൽ വലുതും ചെറുതുമായ നിരവധി വേഷങ്ങളാണ് താരം ചെയ്തത്. നടൻ ദിലീപിനോടൊപ്പം സൗണ്ട് തോമ എന്ന ചിത്രത്തിലും,കുഞ്ചാക്കോബോബൻ നായകനായി എത്തിയ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും താരം നായികയായി അഭിനയിച്ചു. തന്റെ പുതിയ സിനിമ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിൽ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരത്തിന്റെ പുതിയ വിശേഷങ്ങൾ കാത്തിരിക്കുകയായിരുന്ന പ്രേക്ഷകർക്ക് മുൻപിൽ, ഇപ്പോഴിതാ തന്റെ പുതിയ മേക്കോവർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നമിത പ്രമോദ്.
ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ചിത്രം പങ്കു വെച്ചത്. യുവ ഫാഷൻ ഡിസൈനറായ രശ്മി മുരളീധരൻ ആണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. പേസ്റ്റൽ ഗ്രീൻ നിറത്തിലുള്ള ഗൗൺ ധരിച്ചാണ് നമിതയെ ചിത്രത്തിൽ കാണാൻ കഴിയുന്നത്. അതിനോട് ചേർന്ന് നിൽക്കുന്ന ആഭരണങ്ങളും താരം ധരിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ഒപ്പം തന്നെ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും, നമിത പ്രമോദ് ആരാധകരോട് പങ്കുവെക്കാൻ മറന്നില്ല. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നാദിർഷ സംവിധാനം ചെയ്യുന്ന ജയസൂര്യ നായകനായി എത്തുന്ന ‘ഈശോ’ എന്ന ചിത്രത്തിൽ വീണ്ടും നായികയായി എത്തുകയാണ് നമിത പ്രമോദ്. ചിത്രം ഒറ്റിറ്റി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സിനിമയുടെ തലക്കെട്ടിനെ ചൊല്ലി വിവാദങ്ങൾ ഉണ്ടായിരുന്നു. ഇതിനെയെല്ലാം മറികടന്നു കൊണ്ടാണ് സിനിമാ റിലീസിനായി തയ്യാറെടുക്കുന്നത്.
View this post on Instagram