Making Of Tasty Pazham Idiyappam : നേന്ത്രപ്പഴം നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണെന്ന് പറയേണ്ട ആവശ്യമില്ലല്ലോ നമ്മുടെ ആരോഗ്യം നല്ല രീതിയിൽ കൊണ്ടുപോകുന്നതിന് ദിവസവും ഓരോ ഏത്തപ്പഴം കഴിക്കുന്നത് വളരെ അത്യാവശ്യമാണ് പക്ഷേ സാധാരണരീതിയിൽ ഏത്തപ്പഴം വെറുതെ കൊടുത്താൽ കുട്ടികൾ ആരും തന്നെ കഴിക്കില്ല അതുകൊണ്ട് പല പല രൂപങ്ങളിൽ ആയിട്ടായിരിക്കും ഏത്തപ്പഴം തയ്യാറാക്കിയ കുട്ടികൾക്ക് കഴിക്കാൻ കൊടുക്കുന്നത്.
അവർക്കും കഴിക്കാൻ കൗതുകം ഉണ്ടാക്കുന്ന രീതിയിൽ നമുക്ക് ഏത്തപ്പഴത്തെ ഒന്ന് മാറ്റിയെടുത്താലോ ഈ വിഭവം ബ്രേക്ഫാസ്റ്റ് ആയിട്ടോ അല്ലെങ്കിൽ വൈകുന്നേരം പലഹാരം ആയിട്ടോ കഴിക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി നന്നായി പഴുത്ത രണ്ട് ഏത്തപ്പഴം എടുക്കുക ശേഷം അത് രണ്ടായി മുറിക്കുക അതിനുശേഷം ആവിയിൽ നാല് കഷ്ണങ്ങളും നന്നായി വേവിച്ച് എടുക്കുക. ശേഷം പുഴുങ്ങിയെടുത്ത പഴം തോല് കളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക .
അതോടൊപ്പം തന്നെ നാല് ഏലക്കായ ചേർത്തുകൊടുത്ത നന്നായി അരച്ചെടുക്കുക ഒട്ടും തന്നെ വെള്ളം ചേർക്കാൻ പാടുള്ളതല്ല ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഇടിയപ്പത്തിന്റെ മാവ് എടുക്കുക അല്ലെങ്കിൽ അരിപ്പൊടി എടുക്കുക ശേഷം അതിലേക്ക് ചപ്പാത്തി മാവിന്റെ പരുവത്തിൽ ആകുന്നത് വരെ ആവശ്യത്തിന് പൊടിയിട്ട് കുഴച്ചെടുക്കുക.
നിങ്ങൾക്ക് വേണമെങ്കിൽ ഇതിലേക്ക് മധുരം ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം നന്നായി കുറച്ച് സേവനാഴിയിലേക്ക് മാവു വെച്ച് കൊടുക്കുക. ശേഷം നിങ്ങൾ ഇടിയപ്പം ഉണ്ടാക്കുന്നതുപോലെ വാഴയിലയിലേക്ക് മാവ് പിഴിഞ്ഞൊഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. ഇതിലേക്ക് വേണമെങ്കിൽ തേങ്ങ ചിരകിയത് ചേർത്തു കൊടുക്കാവുന്നതാണ്. ഏത്തപ്പഴം ഇടിയപ്പം ഇതുപോലെ തയ്യാറാക്കു. Credit : Lillys natural tips