Making Of Tasty Instant Parippu Curry : വളരെ രുചികരമായ രീതിയിൽ നിങ്ങൾക്ക് ഒരു കറി തയ്യാറാക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സമയമില്ല എങ്കിൽ നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും ചോറിന്റെ കൂടെ ആയാലും ചപ്പാത്തിയുടെ കൂടെയായാലും ഏത് ബ്രേക്ക്ഫാസ്റ്റ് കൂടെയായാലും വളരെ രുചികരമായി തന്നെ കോമ്പിനേഷൻ ആയി പോകുന്ന ഒരു കറിയാണ് ഇത്. ഇത് തയ്യാറാക്കുന്നതിനായി ഒരു കപ്പ് പരിപ്പ് കാൽ കപ്പ് ചെറുപയർ പരിപ്പ് എടുക്കുക.
ഇത് രണ്ടും ആവശ്യമാണ് ശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്ക് ഇട്ടു കൊടുക്കുക അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞതും രണ്ട് സവാള ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളക് രണ്ട് വെളുത്തുള്ളി ആവശ്യത്തിന് വെള്ളം ഉപ്പ് അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം കുക്കർ അടച്ച് വേവിക്കാൻ വയ്ക്കുക നിങ്ങൾ പരിപ്പ് വേവിക്കാൻ എത്ര നേരം എടുക്കുന്നുവോ അതുപോലെ തന്നെ ചെയ്യാവുന്നതാണ്. അതിനുശേഷം കുക്കറിലെ ആവിയെല്ലാം കളഞ്ഞ് തുറന്നു നോക്കുക അപ്പോഴേക്കും പരിപ്പ് എല്ലാം തന്നെ നന്നായി തക്കാളി എല്ലാം തന്നെ നന്നായി ഉടച്ചു കൊടുക്കുക വെളുത്തുള്ളിയും പച്ചമുളകും നല്ലതുപോലെ ഉടച്ചു കൊടുക്കുക.
ശേഷം മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് മൂന്ന് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും 5 ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക ചെറിയ നിറം മാറി വരുമ്പോൾ അര ടീസ്പൂൺ ജീരകം മൂന്നുപറ്റൽ മുളക് കുറച്ചു കറിവേപ്പില ഒരു നുള്ള് കായപ്പൊടി എന്നിവ ചേർത്ത് ഇളക്കി കറിയിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. പരിപ്പ് കറി ഇത്രയും നിങ്ങൾ കഴിച്ചു കാണില്ല ഇന്ന് തന്നെ തയ്യാറാക്കു. Credit : Shamees kitchen