വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത് പലപ്പോഴും നമ്മൾ കറികൾ ഉണ്ടാകുമ്പോൾ അതിൽ തേങ്ങ ആവശ്യമായിവരും എന്നാൽ ഇതുപോലെ തേങ്ങ ആവശ്യമുള്ള സമയത്ത് തേങ്ങ ചിരകാനും അതുപോലെ തയ്യാറാക്കാനും ഒരുപാട് സമയം ആവശ്യമായി വരും അതുകൊണ്ട് കുറച്ച് അധികം ദിവസത്തേക്ക് സൂക്ഷിച്ച് വയ്ക്കാൻ പറ്റുന്ന രീതിയിൽ തേങ്ങ ചിരകി വയ്ക്കുന്നതായിരിക്കും നല്ലത്.
അത്തരത്തിൽ തേങ്ങ ചിരകുന്നതിനുള്ള എളുപ്പ മാർഗ്ഗമാണ് പറയാൻ പോകുന്നത്. അതിനായി ഒരു കുക്കറാണ് ആവശ്യം ആദ്യം ഒരു കുക്കറിൽ എടുത്ത് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക ശേഷം അതിൽ തേങ്ങ ഇറക്കി വയ്ക്കുക.
അതിനുശേഷം ഒരു വിസിൽ വരുമ്പോൾ ഓഫ് ചെയ്ത് പുറത്തേക്ക് എടുക്കുക അത് കഴിഞ്ഞ് തേങ്ങ രണ്ടായി മുറിച്ച് അതിന്റെ ഉള്ളിലത്തെ നാളികേരം മാത്രം പുറത്തേക്ക് എടുക്കുക.
പുറംഭാഗത്തെ തോലെല്ലാം കത്തികൊണ്ട് മാറ്റിയതിനുശേഷം ഗ്രേറ്റ് ചെയ്ത് എടുക്കുക. അല്ലെങ്കിൽ ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുത്താലും മതി. രീതിയിലാണെങ്കിലും വളരെ എളുപ്പത്തിൽ ചിരകി കിട്ടുന്നതായിരിക്കും. എല്ലാവർക്കും തന്നെ ഇത് വളരെ ഉപകാരപ്രദമായിരിക്കും നിങ്ങളും ചെയ്തു നോക്കൂ. Credit : prarthana’ s world