സ്കൂളിൽ പോകാനായി കുട്ടികൾ തുടങ്ങിയല്ലോ ഇനി എപ്പോഴും യൂണിഫോമിൽ പേനയുടെ പുരണ്ട പാടുകൾ ഉണ്ടാകാൻ സാധ്യതകൾ വളരെ കൂടുതലാണ് എന്നാൽ ഈ വർത്തനങ്ങൾ കഴുകുന്ന വീട്ടമ്മമാർക്കാണ് ജോലികൾ കൂടുതൽ കാരണം ഇതുപോലെ യൂണിഫോമിൽ മഷിയാകുന്നത് കളയാൻ ആയിരിക്കും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുന്നത് .
പലപ്പോഴും സോപ്പും ബ്രഷും ഉപയോഗിച്ച് ഉരച്ച വൃത്തിയാക്കുമ്പോൾ വസ്ത്രത്തിന്റെ നിറം മങ്ങി പോകുന്നതിനും വസ്ത്രങ്ങൾ പെട്ടെന്ന് കേടായി പോകുന്നതിനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുകൊണ്ട് അത്തരം മാർഗങ്ങൾ നോക്കാതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ചില മാർഗങ്ങൾ ആയിരിക്കും ഉപകാരപ്രദമാകുന്നത്. അതിനായി ചെയ്യാൻ പറ്റിയ ഒരു കാര്യമാണ് പറയാൻ പോകുന്നത് വെള്ള വസ്ത്രങ്ങളിലോ മറ്റു വസ്ത്രങ്ങളിലോ പേനയുടെ മഷി പുരണ്ട പാടുകൾ മാറ്റുന്നതിനുള്ള എളുപ്പത്തിലുള്ള മാർഗമാണ് സാനിറ്റൈസർ.
സാനിറ്റൈസർ കുറച്ച് സ്പ്രൈ ചെയ്തതിനുശേഷം കൈകൊണ്ട് ഉറച്ചു കൊടുക്കുക അപ്പോൾ നല്ലതുപോലെ പാടുകൾ പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. അടുത്ത ഒരു മാർഗമാണ് നെയിൽ പോളിഷ് റിമൂവർ പലരുടെയും വീടുകളിൽ ഉണ്ടായിരിക്കും ഇത് ഒഴിച്ചതിനുശേഷം ഒരു തുണികൊണ്ട് തുടച്ചാൽ പാടുകൾ പോകുന്നത് നിങ്ങൾക്ക് കാണാനായി സാധിക്കും.
ഈ രീതിയിലുള്ള കറപിടിച്ച പാടുകൾ ആണെങ്കിൽ ആദ്യം ആ ഭാഗത്ത് കുറച്ച് വെള്ളം തൊട്ടു നനയ്ക്കുക. ശേഷം അതിലേക്ക് കുറച്ച് പേസ്റ്റ് തേച്ചതിനുശേഷം ബ്രഷ് ഉപയോഗിച്ച് കൊണ്ട് കുറച്ചു വൃത്തിയാക്കുക അതിലേക്ക് കുറച്ച് ലൈസുകൾ കൂടി ഒഴിച്ചു കൊടുക്കുക അല്ലെങ്കിൽ ഏതെങ്കിലും സോപ്പ് ഒഴിച്ചുകൊടുക്കുക ശേഷം ബ്രെഷ് ഉപയോഗിച്ചുകൊണ്ട് ഉരച്ച വൃത്തിയാക്കുമ്പോൾ അഴുക്ക് പോകുന്നത് കാണാം. ഈ മൂന്ന് മാർഗങ്ങൾ നിങ്ങളും ട്രൈ ചെയ്തു നോക്കൂ. Credit : Resmees curryworld