ഈ ചെടി വീട്ടിലുള്ളവർ ഉറപ്പായും ഈ രഹസ്യം അറിഞ്ഞിരിക്കുക, കോളിസ് ചെടി കളർഫുൾ ആക്കാം….

എല്ലാവരുടെയും വീട്ടിൽ ചെറുതാണെങ്കിലും ഒരു പൂന്തോട്ടം ഉണ്ടാകും. പൂന്തോട്ടം നിറയെ പൂക്കളും പൂമ്പാറ്റകളും ഉണ്ടാവുമെങ്കിൽ അത് കാണുമ്പോൾ എല്ലാവർക്കും വളരെ സന്തോഷമാണ്. ഒട്ടുമിക്ക വീടുകളിലും കാണപ്പെടുന്ന ഒരു ചെടിയാണ് കണ്ണാടി ചെടി അഥവാ കോളിസ്. ഈ ചെടി വളരുമ്പോൾ വളരെ വലുതായി മാറാറുണ്ട്. എന്നാൽ ചട്ടിയിൽ ആണെങ്കിലും പുറത്ത് മണ്ണിൽ ആണെങ്കിലും.

ഇത് എങ്ങനെ ഒതുക്കി വളർത്താം എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ഈ ചെടി നമ്മൾ ശ്രദ്ധിക്കാതെ പോയാൽ ഒരുപാട് പൊക്കം വെച്ച് വലുതായി ഒട്ടും ഭംഗി ഇല്ലാതെ വളരും. ഈ ചെടി എങ്ങനെയാണ് ബുഷ് പോലെ നല്ല രീതിയിൽ വളർത്തിയെടുക്കാമെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. കണ്ണാടി ചെടി പ്രൂൺ ചെയ്തു കൊടുത്താൽ നല്ല തിക്കായി തന്നെ വളരും.

ചെടി താഴെ നിന്നു തന്നെ മുറിച്ചുകൊടുക്കുക, അങ്ങനെ ചെയ്യുമ്പോൾ അതിന്റെ ശിഖരങ്ങളിൽ നിന്നെല്ലാം ഇലകൾ ഉണ്ടായി വരും. ഇലകളുടെ തലപ്പ് ഭാഗം നുള്ളി കളയുക അങ്ങനെ ചെയ്യുമ്പോൾ അതിൽനിന്നും പുതിയ ശിഖരങ്ങൾ മുളച്ചു വരും. ഇത് തുടർച്ചയായി വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുക. നമ്മൾ ഓരോ പ്രാവശ്യവും തലപ്പു നുള്ളി കൊടുക്കുന്ന സമയത്ത് താഴെ നിന്നു തന്നെ പുതിയ ശിഖരങ്ങൾ വന്നു കൊണ്ടിരിക്കും.

ഇങ്ങനെ ചെയ്താൽ ഉയരത്തിൽ പോകാതെ ചട്ടിനിറയെ ഇലകൾ ഉണ്ടാകും. പലരും ചിന്തിക്കുക ഇങ്ങനെ പ്രൂൺ ചെയ്താൽ ചെടി ഉണങ്ങി പോകുമോ എന്നതാകും. എന്നാൽ ചെടി ഒട്ടും തന്നെ ഉണങ്ങി പോകില്ല മടിക്കാതെ തന്നെ ഇത് ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.