എത്ര പഴകിയ ടൈലും പുതിയത് പോലെ തിളക്കം ഉള്ളതാക്കാൻ ഈ വെള്ളം മതി. നിങ്ങളും ചെയ്തു നോക്കൂ

നമുക്ക് എല്ലാവർക്കും പറയാം മഴക്കാലം ആരംഭിച്ചിരിക്കുന്നു. പലസ്ഥലങ്ങളിലും വെള്ളം കെട്ടി നിൽക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുപോലെ വെള്ളം ഒഴുകിപ്പോകുന്ന ഇടങ്ങളും ഉണ്ടാകും നമ്മുടെ വീടിന്റെ മുറ്റത്തെല്ലാം തന്നെ കട്ടകൾ വിരിക്കുകയോ അല്ലെങ്കിൽ പലതരത്തിലുള്ള ടൈലുകൾ പതിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകും നിരന്തരമായി വെള്ളം ഒഴുകിപ്പോകുന്ന സാഹചര്യങ്ങളിൽ ഈ ടൈലുകളിൽ എല്ലാം തന്നെ പായലുകൾ വന്ന് വഴുക്കൽ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്.

ഇത്തരം സന്ദർഭങ്ങളിൽ അപകട സാധ്യതയും കണ്ടില്ലെന്നു നടിക്കാൻ സാധിക്കില്ല ചെറിയ കുട്ടികളുള്ള വീടുകൾ ആണെങ്കിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരും എന്നാൽ ഇതുപോലെ ഉണ്ടാകുന്ന വഴുക്കൽ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇത് വഴക്കല്‍ മാത്രമല്ല ടൈലിൽ ഉണ്ടാകുന്ന കറ ഇളക്കിയെടുക്കുന്നതിനും വളരെ ഉപകാരപ്രദമാണ്.

അതിനായി നമുക്ക് ടൈൽ ക്ലീനർ വാങ്ങാവുന്നതാണ് ഇപ്പോൾ എല്ലാ കടകളിലും തന്നെ ഇത് സുലഭമായി ലഭിക്കുന്നതാണ് ഒരു പ്രാവശ്യം വാങ്ങി വയ്ക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് നമുക്ക് ഉപയോഗിക്കാൻ സാധിക്കും മാത്രമല്ല വളരെ കുറച്ചു മാത്രമേ നമുക്ക് ഇത് ആവശ്യമായി വരികയുള്ളൂ. നാലിൽ ഒരു ഭാഗം മാത്രമേ നമുക്ക് ഇത് ആവശ്യമായി വരുന്നുള്ളൂ അതിനായി ആദ്യം തന്നെ ഒരു കുപ്പി എടുക്കുക ആ കുപ്പിയുടെ മുക്കാൽ ഭാഗത്തോളം വെള്ളം ഒഴിച്ചു കൊടുക്കുക ബാക്കി കാൽഭാഗത്ത് ക്ലീനർ ഒഴിച്ചു കൊടുക്കുക .

ശേഷം നല്ലതുപോലെ ഇളക്കി കഴിഞ്ഞ തൃപ്തിയാക്കേണ്ട ടൈലിന്റെ കറപിടിച്ച ഭാഗങ്ങളിലെല്ലാം തന്നെ സ്പ്രേ ചെയ്തുകൊടുക്കുക അല്ലെങ്കിൽ കപ്പ് കൊണ്ട് ഒഴിക്കുക. അതിനുശേഷം കുറച്ചു സമയം അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം ഒരു ബ്രഷ് അല്ലെങ്കിൽ ഉപയോഗിച്ചുകൊണ്ട് കറപിടിച്ച ഭാഗത്തെല്ലാം ഉറച്ചു കൊടുക്കുക ബ്രഷ് ഉപയോഗിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. വളരെ പെട്ടെന്ന് തന്നെ അഴകുകൾ എല്ലാം പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. സാധാരണ വെള്ളത്തിൽ കഴുകി കളയുക. Credit : Ansi’s vlogs

Leave a Reply

Your email address will not be published. Required fields are marked *