പൂക്കാത്ത ഏതുമാവും പൂക്കാൻ ഇനിയെങ്കിലും ഇത് ചെയ്തു നോക്കൂ, ഉറപ്പായും ഫലം കിട്ടും

ഒട്ടുമിക്ക വീടുകളിലും ഒരു മാവ് ഉണ്ടാകും, എന്നാൽ എത്ര വർഷമായാലും അത് കായ്ക്കുന്നില്ല എന്നത് മിക്ക ഇടങ്ങളിലെയും പരാതിയാണ്. വർഷങ്ങളായിട്ടും പൂക്കാതെയും കായ്ക്കാതെയും ഇരിക്കുന്ന മാവ് കുലകുത്തി കായ്ക്കുവാൻ ചില വഴികൾ ഉണ്ട്. അവ എന്തെല്ലാമാണ് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. എത്രത്തോളം വെയില് അത്രത്തോളം മാവ് നന്നായി കായ്ക്കുകയും പോകുകയും ചെയ്യും.

തുടക്കത്തിൽ തന്നെ മാവ് നടുമ്പോൾ നല്ലപോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം വളർത്തുവാൻ. അങ്ങനെ ഒരു സ്ഥലത്ത് മാവ് നട്ടാൽ മാത്രമേ നല്ല വിളവ് ലഭിക്കുകയുള്ളൂ. തെങ്ങിൻതോപ്പിലും മറ്റു മരങ്ങളുടെയും ഇടയിൽ മാവ് നട്ടു കഴിഞ്ഞാൽ അതിൻറെ വളർച്ച വളരെ പതുക്കെ ആയിരിക്കും. മാവിന്റെ വളർച്ച കൂട്ടുന്നതിനായി അടിവളം നന്നായി ചേർത്തു കൊടുക്കണം.

കരിയില, ചകിരി ചോറ്, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് ഇങ്ങനെ ചേർത്ത മിശ്രിതത്തിലേക്ക് മാവ് നട്ടു കഴിഞ്ഞാൽ അത് നല്ല രീതിയിൽ തന്നെ വളരും. മാവിൻറെ ചുവട്ടിൽ ഇടയ്ക്കു പുകയിട്ടു കൊടുക്കുന്നത് അത് പൂക്കുവാൻ വളരെ സഹായകമാണ്. മാവിൻറെ അടിഭാഗത്ത് റിങ്ങിന്റെ രൂപത്തിൽ തൊലി ചെത്തി കളയുക.

ഇങ്ങനെ ചെയ്യുമ്പോൾ അതിൽ സ്ട്രെസ്സ് ഉണ്ടാവുകയും അടുത്ത തവണ നന്നായി പൂക്കുകയും ചെയ്യും. ഇതുകൂടാതെ മാവ് നന്നായി കായ്ക്കുവാൻ ആയി ഹോർമോണുകൾ നമുക്ക് പുറത്തുനിന്നും കൊടുക്കാൻ കഴിയും. വർഷങ്ങളോളം പൂക്കാതിരിക്കുന്ന മാവുകളിൽ ഹോർമോണൽ പ്രശ്നങ്ങൾ ഉണ്ടാവും അത്തരം സന്ദർഭങ്ങളിൽ പുറത്തുനിന്നും അത് നമുക്ക് നൽകാവുന്നതാണ്. ഇതിനെയാണ് കൾട്ടർ പ്രയോഗം എന്ന് പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ.