കറികൾക്ക് പുളിപ്പ് രസം ലഭിക്കുന്നതിന് പരമ്പരാഗതമായി ഉപയോഗിക്കുന്ന ഒരു കറിക്കൂട്ടാണ് കുടംപുളി. ഇന്ത്യയിൽ ഇത് പ്രധാനമായും കേരളത്തിലും കർണാടകയിലും ആണ് കൃഷി ചെയ്യുന്നത്. തായ്‌ലാൻഡ് മലേഷ്യ ബർമ തുടങ്ങിയ സ്ഥലങ്ങളിലും ഈ പഴം കറിക്കൂട്ടുകളിൽ ഉപയോഗിച്ചു വരുന്നു. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ഇത്. ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കാനും.
വിഷാംശത്തെ പുറന്തള്ളാനും, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും, ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. ശരീരത്തിൽ കൊഴുപ്പിന്റെ ഉത്പാദനത്തെ തടയുവാൻ കുടംപുളി സഹായകമാണ്. ഇതിൻറെ വർദ്ധിച്ചുവരുന്ന ജനപ്രീതി കൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണശീലങ്ങളിൽ പ്രധാന ഘടകമായി മാറിയിരിക്കുന്നു.
ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ കത്തിച്ചു കളയാനും വിശപ്പിനെ കുറയ്ക്കാനും ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ കെമിക്കലുകൾക്ക് സാധിക്കും. തലച്ചോറിലെ സെറാടോണിൻ എന്ന ഹോർമോണിന്റെ അളവ് വർദ്ധിപ്പിച്ചുകൊണ്ട് വിശപ്പ് കുറയ്ക്കാൻ കുടംപുളി സഹായകമാകുന്നു. ശരീരത്തിലെ ഇൻസുലിന്റെ അളവ് കുറയ്ക്കാൻ സഹായകമാണ് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവും നിയന്ത്രിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു.
ശരീരഭാരം കുറയ്ക്കുന്നതിനായി കുടംപുളി ഇട്ട് തയ്യാറാക്കിയ ഒരു പാനീയം ഉപയോഗിക്കാവുന്നതാണ്. ഇത് തയ്യാറാക്കുന്നതിന് കുടംപുളി നന്നായി വൃത്തിയാക്കി 10 മുതൽ 15 മിനിറ്റ് വരെ വെള്ളത്തിൽ കുതിർത്തു വയ്ക്കുക ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് കുതിർത്ത കുടംപുളി ഇട്ട് നന്നായി തിളപ്പിക്കുക. ഈ പാനീയം തണുക്കാൻ അനുവദിച്ച ശേഷം ഒരു കുപ്പിയിലേക്ക് അരച്ചെടുക്കുക ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുൻപ് ഇത് കുടിച്ചാൽ ശരീരഭാരം മികച്ച രീതിയിൽ കുറയ്ക്കാൻ സാധിക്കും. കുടംപുളിയുടെ മറ്റു ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.