ആരോഗ്യത്തിന് സഹായിക്കുന്നതിൽ ഡ്രൈ ഫ്രൂട്ട്സ് ഏറെ ഗുണം നൽകുന്നവയാണ്. ആരോഗ്യകരമായ ഡ്രൈ ഫ്രൂട്ട് ആണ് ഉണക്കമുന്തിരി. അയൺ പൊട്ടാസ്യം കാൽസ്യം ഫൈബർ മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളുടെ കലവറ എന്നാണ് ഉണക്കമുന്തിരി അറിയപ്പെടുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി അനീമിയ പോലുള്ള അവസ്ഥ ഇല്ലാതാക്കാം. രക്ത ഉത്പാദനം കൂട്ടാൻ സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു. രാവിലെ എണീറ്റ് ഉടൻ ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കുന്നത് പലതരത്തിലുള്ള ഗുണങ്ങൾ ലഭിക്കുവാൻ സഹായിക്കുന്നു. ഇതിൽ വിറ്റാമിൻ എ ആന്റിഓക്സിഡന്റുകൾ ബീറ്റ കരോട്ടിനുകൾ തുടങ്ങിയവ ധാരാളം അടങ്ങിയത് കൊണ്ട് തന്നെ കണ്ണിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുള്ള കാൽസ്യം .
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ മികച്ച ഒരു പദാർത്ഥമാണ് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു അതുകൊണ്ടുതന്നെ കരൾ രോഗമുള്ളവർക്ക് ഏറ്റവും ഉപയോഗപ്രദമാണ് ഉണക്കമുന്തിരി. ഉണക്ക മുന്തിരി ഇട്ട് വെള്ളം കുടിക്കുന്നത് കൊണ്ട് കിഡ്നിയിൽ ഉണ്ടാവുന്ന അണുബാധകൾ ഇല്ലാതാകുന്നു. ചർമ്മത്തിന് നിറവും തിളക്കവും വർദ്ധിപ്പിക്കാനും ഇത് ഏറെ നല്ലതാണ്. ആൻറി ഓക്സിഡന്റുകൾ കൂടുതലുള്ളതിനാൽ ഇത് ചർമ്മത്തിലെ ചുളിവുകളും അയഞ്ഞു തൂങ്ങലും എല്ലാം മാറ്റി യുവത്വം നൽകുന്നു.
നല്ല ആരോഗ്യകരമായ ഭക്ഷണം ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഒന്നാണ്. നമുക്ക് സുലഭമായി ലഭിക്കുന്ന ഈ പദാർത്ഥം ഒട്ടനവധി ഗുണങ്ങളാണ് ശരീരത്തിന് നൽകുന്നത്. പ്രമേഹ രോഗികൾക്കും ഉപയോഗിക്കാവുന്നതാണ്. ശരീരത്തിലെ അനാവശ്യമായ കൊഴുപ്പ് പുറന്തള്ളുകയും അതേസമയം ശരീരത്തിന് ആവശ്യമുള്ള തൂക്കം നൽകുകയും ചെയ്യുന്നു. ഉണക്കമുന്തിരിയുടെ ഗുണങ്ങളും ഉപയോഗ രീതിയും അറിയാനായി വീഡിയോ മുഴുവനും കാണുക