പല രോഗങ്ങളും മാറാൻ ഒരു പിടി ഉലുവ മാത്രം മതി…

ഒട്ടേറെ ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ചേർന്നതാണ് ഉലുവ. എല്ലാ വീടുകളിലെയും അടുക്കളയിൽ കാണപ്പെടുന്ന ഒരു പ്രധാന ചേരുകയാണ് ഇത്. സ്വാദ് അല്പം കയപ്പ് ആണെങ്കിലും നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ഉലുവ. വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ എ, ഫോളിക് ആസിഡ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, അയൺ, സോഡിയം, സെലീനിയം എന്നിവ ധാരാളമായി.

ഇതിൽ അടങ്ങിയിട്ടുണ്ട് . ഉലുവ ഭക്ഷണത്തിൽ ചേർക്കുന്നത് പലതരം രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിയന്ത്രിക്കുന്നതിൽ ഉലുവയുടെ പങ്ക് വലുതാണ്. അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ കുതിർത്ത ഉലുവ കഴിക്കുന്നത് വളരെ അധികം ഗുണം ചെയ്യും.

ഇത് മലബന്ധം തടയുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യഗുണങ്ങൾക്ക് പുറമേ ഒട്ടേറെ സൗന്ദര്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഇരുമ്പും പ്രോട്ടീനും സമ്മർദ്ദമായി ഇതിൽ അടങ്ങിയിരിക്കുന്നു. ഉലുവയുടെ ആൻറി ഇൻഫ്ളമേറ്ററി, ആന്റി ഫംഗൽ ഗുണങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു. മുടിയിലെ താരൻ പോകുന്നതിനും .

തിളക്കം വർദ്ധിപ്പിക്കുന്നതിനും, മുടി വളർച്ചയ്ക്കും, ഉലുവ വളരെ സഹായകമാണ്. മുലപ്പാല് വർധിക്കുന്നതിനും ഉലുവ വിത്തുകൾ കഴിക്കാവുന്നതാണ്. പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ ഉലുവ ചേർത്ത് കഴിക്കാവുന്നതാണ്. ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഉലുവ ദിവസവും കഴിക്കുന്നത് പല രോഗങ്ങളും വരാതിരിക്കാൻ സഹായകമാവും. ഉലുവയുടെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *