വെളിച്ചെണ്ണ ചേർക്കാത്ത ആഹാരത്തെക്കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ഒട്ടേറെ ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് വെളിച്ചെണ്ണ. ശരീരത്തെ പോഷിപ്പിക്കുന്നതിനും ക്ഷീണം ഇല്ലാതാക്കാനും ഇത് വളരെ ഗുണം ചെയ്യും. വാത പിത്ത ഇല്ലാതാക്കാൻ വെളിച്ചെണ്ണയ്ക്ക് സാധിക്കും. പൂപ്പലുകൾ മൂലം ഉണ്ടാകുന്ന ത്വക്ക് രോഗങ്ങൾക്ക് നല്ലൊരു പരിഹാരമാണ് ഇത്. പണ്ടുകാലം മുതൽക്കേ നമ്മൾ പിന്തുടരുന്ന .
ഒരു രീതിയാണ് തലയിലും ദേഹത്തും വെളിച്ചെണ്ണ പുരട്ടി കുളിക്കുന്നത്. ചർമ്മത്തിനു മുടിക്കും ഇത് ഒട്ടേറെ ഗുണം ചെയ്യും. കുട്ടികൾക്ക് ഊർജസ്വലത ഉണ്ടാവാനും ശരീര വളർച്ചയ്ക്കും ഇത് വളരെ നല്ലതാണ്. കൂടാതെ പല്ലുകളുടെ തിളക്കത്തിനും വെളിച്ചെണ്ണ ഉപകരിക്കുന്നു. അല്പം വെളിച്ചെണ്ണയിൽ കുറച്ച് പൊടിയുപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് അല്പം വിരലിൽ എടുത്ത് പല്ല് തേച്ചാൽ പല്ലിലെ മഞ്ഞക്കറകൾ എല്ലാം.
ഇല്ലാതായി വെളുത്ത നിറം ലഭിക്കും. പല്ലുകൾക്ക് യാതൊരു ദോഷവും ഇല്ലാത്തതുകൊണ്ട് തന്നെ ഇത് ദിവസവും ചെയ്യാവുന്നതാണ്. നല്ല ചിരി ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ഭംഗിയുള്ള വെളുത്ത പല്ലുകൾ എല്ലാവരെയും ആകർഷിക്കുന്നു. അതുകൊണ്ടുതന്നെ പല്ലിന് വെള്ള നിറം ലഭിക്കുന്നതിന് ഇത് ഉപയോഗിച്ചാൽ മതിയാവും.
മുഖത്തിന് മിനുസവും കാന്തിയും ലഭിക്കാൻ അല്പം വെളിച്ചെണ്ണയും ഉപ്പും മതി. മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും കരിവാളിപ്പും വേഗത്തിൽ മാറ്റാം. ഉപ്പും വെളിച്ചെണ്ണയും കലർത്തി മുഖത്ത് മസാജ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും രോമങ്ങളും ഇല്ലാതാക്കാൻ സഹായിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.