വെളുത്ത സൗന്ദര്യമുള്ള മുഖം പലരുടെയും സ്വപ്നമാണ്. എന്നാൽ പല കാരണങ്ങളാൽ മുഖത്തിന്റെ നിറം മങ്ങുകയും കരിവാളിപ്പ് ഉണ്ടാകുകയും ചെയ്യുന്നു. മുഖക്കുരുവിന് ശേഷം ഉണ്ടാകുന്ന കറുത്ത പാടുകളാണ് പലരും നേരിടുന്ന വെല്ലുവിളി. ഇവ മുഖ സൗന്ദര്യത്തിന് തന്നെ ഭീഷണിയായി മാറുന്നു. വെയിൽ ഏൽക്കുമ്പോൾ ഉണ്ടാകുന്ന കരിവാളിപ്പും മുഖത്തിന്റെ നിറവും തിളക്കവും നഷ്ടമാകുന്നതിന് കാരണമാകും.
മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയിൽ കെമിക്കലുകൾ ഇല്ലെന്ന് ഉറപ്പിച്ചു പറയുവാൻ സാധിക്കില്ല. രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നമാണ് ദീർഘനാളായി നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ അത് ചർമ്മത്തിന്റെ ആരോഗ്യത്തെ ഇല്ലാതാക്കുന്നു. അതുകൊണ്ടുതന്നെ ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് പ്രകൃതിദത്തമായ ഉൽപ്പന്നങ്ങളാണ് ഏറ്റവും ഉത്തമം.
ഇവ ഉപയോഗിക്കുന്നതുകൊണ്ട് ചർമ്മത്തിന് യാതൊരു ദോഷവും ഉണ്ടാവുകയില്ല. വീടുകളിൽ സുലഭമായി ലഭിക്കുന്ന മൂന്ന് ചേരുവകൾ ഉപയോഗിച്ച് ഒരു കിടിലൻ ഫേസ് പാക്ക് തയ്യാറാക്കാം. അതിനായി നല്ല പഴുത്ത പപ്പായ എടുക്കുക, ഇവ ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു ബൗളിൽ ഇടുക അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ അരിപ്പൊടി ചേർത്തു കൊടുക്കുക.
ഇവ രണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് രണ്ട് സ്പൂൺ ഒലിവ് ഓയിലോ തേനോ ഉപയോഗിക്കാവുന്നതാണ്. ഇവയെല്ലാം കൂടെ നന്നായി കലർത്തിയോജിപ്പിച്ച് മുഖത്ത് തേച്ചുപിടിപ്പിക്കാവുന്നതാണ്. കുറച്ചു സമയം കഴിഞ്ഞ് കഴുകി കളയുക, തുടർച്ചയായി കുറച്ചു ദിവസം ഇത് ചെയ്യുകയാണെങ്കിൽ മുഖ സൗന്ദര്യം ഇരട്ടിയായി വർദ്ധിക്കും. ഇത് ചെയ്യേണ്ട രീതി വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.