വരണ്ട ചർമത്തിന് ഒരു ശാശ്വത പരിഹാരം…. ഇത്രയും ചെയ്താൽ മതി

നമുക്ക് ഒരുപാട് പേർക്കുള്ള പ്രശ്നമാണ് ഡ്രൈ സ്കിൻ അഥവാ വരണ്ട ചർമം. ചർമം ഏറെ സംരക്ഷിക്കുന്നവർ ആണെങ്കിലും ഈ പ്രശ്നം മിക്കവരിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നല്ല ചൊറിച്ചിൽ, ചുവന്ന തടിപ്പുകൾ എന്നിങ്ങനെ. വരണ്ട ചർമം ഉണ്ടാകുന്നതിന് പലകാരണങ്ങളും ഉണ്ട് കാലാവസ്ഥാ വ്യതിയാനം ചില അസുഖങ്ങൾ നിർജലീകരണം എന്നിങ്ങനെ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സോറിയോസിസ് .

ഈ അസുഖം ഉള്ളവരിൽ അമിതമായി ത്വക്ക് കോശങ്ങൾ ഉല്പാദിപ്പിക്കുകയും ഇത് ചൊറിച്ചിൽ, പൊട്ടലുകൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇവ ശരിയായ രീതിയിൽ ചികിത്സിക്കേണ്ടത് അത്യാവശ്യം ആണ്. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന വരണ്ട ചർമം പിന്നീട് നോർമൽ ആവുകയും ചെയ്യുന്നു. എന്നാൽ ചില കെമിക്കലുകൾ ഉപയോഗിക്കുന്നതുമൂലം ചർമം വരഡ് പോകുന്നത്.

മാറ്റിയെടുക്കാൻ വളരെ പ്രയാസമാണ്. പ്രമേഹം, വൃക്കാ രോഗങ്ങൾ, കരൾ രോഗങ്ങൾ, തൈറോയ്ഡ് എന്നിവ ഉള്ളവരിലും വരണ്ട ചർമം സാധാരണമാണ് അസുഖം ഭേദം ആവാതെ ഇതിന് പരിഹാരം ലഭിക്കുകയില്ല. നിങ്ങളുടെ ചർമം വരണ്ടതാണോ അല്ലയോ എന്ന് ആദ്യം തിരിച്ചറിയുക. അങ്ങനെയുള്ളവർ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. സോപ്പ് പെർഫ്യൂം ലോഷൻ ഡിറ്റർജൻസ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

ഒരുപാട് സമയം കുളിക്കുന്നതും ചർമ്മത്തെ കൂടുതൽ വരണ്ടതാക്കും. കുളി കഴിഞ്ഞതും മോയ്സ്ചറൈസറുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. ആൻറി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ക്രീമുകളും ഇതിന് സഹായിക്കും. ഇതിനോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമാണ് ആരോഗ്യകരമായ ഭക്ഷണം. പഴം പച്ചക്കറികൾ ഇലക്കറികൾ എന്നിവ നന്നായി കഴിക്കുക. ഇതിനോടൊപ്പം ധാരാളം വെള്ളവും കുടിക്കുക. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക….

Leave a Reply

Your email address will not be published. Required fields are marked *