ലോകമെമ്പാടുമുള്ള മരണങ്ങളിൽ ഏറ്റവും കൂടുതലായി കാണുന്ന ഒന്നാണ് ഹൃദയാഘാതം. ഹൃദയാഘാതം എന്ന് കേൾക്കുമ്പോൾ തന്നെ പൊതുവേ ഭയമാണ്. ഒരുകാലത്ത് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ പ്രശ്നം ഇപ്പോൾ ചെറുപ്പക്കാർക്ക് ഇടയിലും വ്യാപകമായി കാണുന്നു ഇതിനുള്ള പ്രധാന കാരണം ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ്.
ഹൃദയാഘാതം അനുഭവപ്പെടുന്നവരെ കൃത്യമായ സമയത്ത് ചികിത്സ തേടാൻ സാധിച്ചാൽ ഒരു പരിധിവരെ അവരുടെ ജീവൻ രക്ഷിക്കാൻ കഴിയും. അതുകൊണ്ടുതന്നെ ഹൃദയാഘാതം വരുന്നതിന് തൊട്ടുമുൻപുള്ള ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടവയാണ്. പലപ്പോഴും ഈ ലക്ഷണങ്ങൾ കാര്യമായി എടുക്കാത്തതാണ് മരണത്തിലേക്ക് നയിക്കുന്നത്. കഠിനമായ നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം.
എന്നാൽ നെഞ്ചിൽ വേദനയോ അസ്വസ്ഥതയോ ഇല്ലാതെ തന്നെ അറ്റാക്ക് ഉണ്ടാകും അതിനെ സൈലൻറ് അറ്റാക്ക് എന്ന് പറയുന്നു. സൈലൻറ് അറ്റാക്കിന്റെ പല ലക്ഷണങ്ങളും ആളുകൾ കണക്കാക്കാതെ പോകുന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്. അതിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് അമിതമായി വിയർക്കുന്നത്, ശരീരത്തിലെ ധമനികൾ അടഞ്ഞു പോയാൽ ശരീരത്തിൽ ഉടനീളം രക്തം എത്തിക്കുവാൻ ഹൃദയം കൂടുതൽ സമ്മർദ്ദത്തോടെ കഠധ്വാനം ചെയ്യേണ്ടിവരും.
ഇത് ശരീരത്തിലെ താപനില കുറയ്ക്കുന്നു ശരീരം കൂടുതൽ വിയർക്കുന്നു. ഹൃദയ ആഘാതം ഉണ്ടാകുന്നതിനു മുൻപ് ലഘുവായ ദഹനക്കേടും മറ്റു ദഹന സംബന്ധമായ പ്രശ്നങ്ങളും അനുഭവപ്പെടാം. വയറുവേദനക്കൊപ്പം ചിലർക്ക് ഓക്കാനവും ശർദ്ദിയും ഉണ്ടാവും. ശരീരത്തിൻറെ മറ്റു ഭാഗങ്ങളിലേക്കും ബാധിക്കുന്ന ഈ അവസ്ഥ കൈകൾ, കഴുത്ത്, പുറം, ആമാശയം, താടിയെല്ല് തുടങ്ങി പല ഭാഗങ്ങളിലും വേദന ഉണ്ടാക്കുന്നതിന് കാരണമാകും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.