മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നരേൻ. ക്ലാസ്മേറ്റ് എന്ന ഹിറ്റ് ചിത്രത്തിലെ മുരളി എന്ന കഥാപാത്രത്തിലൂടെയാണ് നരേൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. സുനിൽകുമാർ എന്നാണ് നടന്റെ യഥാർത്ഥ പേര്. താരത്തിന്റെ പതിനഞ്ചാം വിവാഹ വാർഷിക ദിനമായിരുന്നു കഴിഞ്ഞദിവസം. അന്നേദിവസം ജീവിതത്തിലെ ഏറ്റവും മനോഹരമായ, കുടുംബത്തിലെ മറ്റൊരു വിശേഷം ആരാധകർക്ക് മുന്നിൽ പങ്കുവെക്കുകയായിരുന്നു നരേൻ. താൻ വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ ത്രില്ലിലാണ് താരം ഇപ്പോൾ. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ വിശേഷം താരം പങ്കുവെച്ചത്.
തങ്ങൾ രണ്ടാമതൊരു കുഞ്ഞിനായി കാത്തിരിക്കുന്നു എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് നരേനും ഭാര്യ മഞ്ജുവിനും ആശംസകളുമായി എത്തുന്നത്. നരേനും ഭാര്യ മഞ്ജുവിനും 15 വയസ്സുള്ള ഒരു മകൾ കൂടി ഉണ്ട്. തന്മായ എന്നാണ് മകളുടെ പേര്. തന്റെ കുടുംബത്തിലെ ഏറ്റവും പുതിയ ഈ വിശേഷം പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര സന്തോഷം തരുന്നുണ്ടെന്നും നരേൻ കൂട്ടിച്ചേർക്കുന്നു. മലയാള സിനിമയിൽ ഛായാഗ്രഹണ സഹായിയായി അരങ്ങേറ്റം കുറിച്ച നരേൻ, ‘അച്ചുവിന്റെ അമ്മ’ എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിലൂടെ ആണ്.
നായകൻ ആയി എത്തുന്നത്. നടി മീരാ ജാസ്മിനും ഉർവ്വശിയും പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ഈ സിനിമക്ക് ശേഷം തമിഴ് സിനിമകളിലേക്ക് നരേൻ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. തമിഴിൽ നായകനായും സഹനടനായും ഒക്കെ നരേൻ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് താരം തന്റെ പേര് നരേൻ എന്ന് മാറ്റിയത്. ക്ലാസ്സ്‌മേറ്റ്സ്, പന്തയക്കോഴി, ഒരേ കടൽ, അയാളും ഞാനും തമ്മിൽ, റോബിൻഹുഡ് തുടങ്ങിയവയാണ് താരത്തിന്റെ പ്രമുഖ സിനിമകൾ.
View this post on Instagram
അടുത്തിടെ റിലീസായ കമലഹാസൻ നായകനായെത്തിയ ‘വിക്രം’ എന്ന സിനിമയിൽ വ്യത്യസ്തമായ കഥാപാത്രമാണ് നരേൻ അവതരിപ്പിച്ചത്. തന്റെ സിനിമാജീവിതത്തിലെ വലിയൊരു തിരിച്ചുവരവാണ് താരം ഈ ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിനെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്. മലയാളത്തിനും തമിഴിനും പുറമെ, തെലുഗു ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ‘ഫോർ ദി പീപ്പിൾ’ എന്ന മലയാള സിനിമയുടെ തെലുഗു റീമേക്കിലാണ് താരം അഭിനയിച്ചിട്ടുള്ളത്.