വയലറ്റ് സാരിയിൽ അതീവസുന്ദരിയായി ഹണിറോസ്.. വീഡിയോ വൈറൽ

മലയാള സിനിമയിലെ പ്രമുഖ നടിയായ ഹണി റോസിന്റെ പുതിയ ഇൻസ്റ്റഗ്രാം റീൽസ് വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നടിയും മോഡലുമായ ഹണി റോസ് കൂടുതലും ഗ്ലാമർ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പൊതുവേദികളിൽ അടക്കം ഗ്ലാമറസ് വേഷങ്ങളിൽ എത്തിയിരുന്ന താരത്തിന് ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുള്ളത്. അതുകൊണ്ടുതന്നെ മറ്റു മലയാള സിനിമ നടികളെക്കാൾ ആരാധകരും താരത്തിനുണ്ട്. ഹണി റോസിന്റെ ഫോട്ടോഷൂട്ടുകളും സിനിമാ വിശേഷങ്ങളും ആരാധകർക്കിടയിൽ എന്നും ചർച്ചാവിഷയമാണ്.

ഇപ്പോഴിതാ ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ഹണി റോസ്. നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വയലറ്റ് സാരിയും ധരിച്ചു, തലയിൽ മുല്ലപ്പൂവും ചൂടി ട്രെഡിഷണൽ ലുക്കിൽ ആണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വയലറ്റ് സാരിയിൽ അതീവസുന്ദരിയായി കാണപ്പെട്ട നടിയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം റീൽസ് വീഡിയോ, ഇതിനോടകം നിരവധി പേരാണ് കണ്ടത്. ചിത്രത്തിനു താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. നടിയെ കണ്ടാൽ മലയാളിയാണെന്ന് തോന്നുകയില്ല എന്നും, അന്യഭാഷാ നായികയെപ്പോലെ ഉണ്ടെന്നുമൊക്കെയാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

സിനിമയിലുള്ള ഹണി റോസിന്റെ സുഹൃത്തുക്കളും താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു കഴിഞ്ഞു. നടിയും നർത്തകിയുമായ രചന നാരായണൻകുട്ടിയും വീഡിയോക്ക് താഴെ കമന്റ്‌ ചെയ്തിട്ടുണ്ട്. നിലയിൽ പ്രധാനമായും മലയാളം തമിഴ് തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഹണി റോസ്, 2005 മലയാളത്തിൽ പുറത്തിറങ്ങിയ വിനയൻ സംവിധാനം ചെയ്ത ‘ ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ശേഷം ‘മുതൽ കനവേ’ എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചു.

പിന്നീട് അഭിനയിച്ച മലയാളത്തിലെ ‘ട്രിവാൻഡ്രം ലോഡ്ജ്’ എന്ന ചിത്രത്തിലെ, ഹണിറോസ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയിലെ മുൻനിര നായകന്മാരായ സുരേഷ് ഗോപിയുടെയും ജയറാമിനെയും നായികയായി അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്സ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, 5 സുന്ദരികൾ, ദിലീപ് നായകനായ റിംഗ് മാസ്റ്റർ തുടങ്ങിയവയാണ് ഹണി റോസിന്റെ പ്രമുഖ സിനിമകൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ, നിരവധി ആരാധകർ പിന്തുടരുന്ന ഹണിറോസിന്റെ ഏറ്റവും പുതിയ ഈ വീഡിയോ വൈറൽ ആയി കഴിഞ്ഞു.

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

Leave a Reply

Your email address will not be published. Required fields are marked *