പൃഥ്വിരാജ് സുകുമാരനെ അറിയാത്തവരായ് മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. തന്റെ കഴിവിലൂടെയും അഭിനയ മികവിലൂടെയും മലയാളികൾ ഇരുകൈയും സ്വീകരിച്ച താരമാണ് പൃഥ്വിരാജ് എന്ന് പറയാം. ഒട്ടനവധി സിനിമകളിൽ അഭിനയിച്ച് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയങ്കരനായതുകൊണ്ടു തന്നെ താരത്തിന്റെ ഏതൊരു ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ എത്തിപ്പെടാറുണ്ട്.
അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് താരത്തിന്റെ ഈ വീഡിയോ. മേഴ്‌സിഡസിന്റെ പുതിയ വാഹനമായ എ എംജി ജി 63 എന്ന വാഹനമാണ് പൃഥ്വിരാജ് സ്വന്തമാക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ സ്‌പെസിഫിക്കേഷനില്‍ ഏറ്റവും സവിശേഷമായി കസ്റ്റമൈസ് ചെയ്ത എസ്.യു.വി മെഴ്‌സിഡസ്-എഎംജി ജി 63 ആണ് പൃഥ്വിരാജിന്റെ വാഹന ശേഖരണത്തിലേക്ക് ഇപ്പോൾ എത്തുന്നത്.
വാഹനങ്ങളോടൊക്കെയും ഒരു പ്രത്യേക താൽപര്യമാണ് നടന്മാർക്കുള്ളത്. പല അഭിമുഖങ്ങളിലൂടെയും ഇവരിത് തുറന്നു പറഞ്ഞിട്ടുണ്ട്. ഈയടുത്ത് തന്നെ നിരവധി താരങ്ങൾ ആഡംബര വാഹനങ്ങൾ സ്വന്തമാക്കിയിരുന്നു. അക്കൂട്ടത്തിലേക്കാണ് വീണ്ടും പുതിയ വാഹനവുമായി നടൻ പൃഥ്വിരാജ് എത്തുന്നത്. ഉറുസ്, റേഞ്ച് റോവര്‍, പോര്‍ഷെ കെയ്ന്‍, ഔഡി, ബിഎംഡബ്ല്യു, ലംബോര്‍ഗിനി തുടങ്ങി നിരവധി അത്യാഡംബര കാറുകളുള്ള പൃഥ്വിയുടെ കാര്‍ ശേകരണത്തിലേക്കാണ് മെഴ്‌സിഡസിന്റെ ഈ കരുത്തന്‍ വാഹനം കൂടി എത്തിയിരിക്കുന്നത്.
ഏകദേശം നാല് കോടി രൂപക്ക് മുകളിൽ വില വരുന്ന മെഴ്‌സിഡസിന്റെ ഈ വാഹനം വളരെ സ്റ്റൈലൻ ലുക്കിൽ ഓടിക്കുകയും വാഹനത്തിൽ നിന്നും പുറത്തിറങ്ങുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറുന്നത്. നിരവധി പേരാണ് പൃഥ്വിരാജിന്റെ ഈ വീഡിയോ ഏറ്റെടുക്കുകയും ഒപ്പം തന്നെ ധാരാളം ലൈക്കുകളും കമന്റുകളും നൽകി രംഗത്ത് എത്തുന്നത്.
View this post on Instagram