നടിപ്പിൻ നായകന് ഭക്ഷണം വിളമ്പി മെഗാസ്റ്റാർ മമ്മൂക്ക!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

സമൂഹ മാധ്യമങ്ങളിൽ എല്ലാം ഇപ്പോൾ ഇടം പിടിച്ചിരിക്കുന്ന വാർത്തയാണ് ജ്യോതികയെ കാണാൻ എത്തിയ നടിപ്പിൻ നായകൻ സൂര്യയുടെ ചിത്രങ്ങൾ. മമ്മൂട്ടി കമ്പനിയാണ് ഈ ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നത്. നിമിഷങ്ങൾക്കകം തന്നെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റുകയും ചെയ്തു. അതിന് പിന്നാലെ ഇപ്പോഴിതാ മറ്റൊരു ചിത്രങ്ങളും വീഡിയോയും ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.

അപ്രതീക്ഷിതമായി ജ്യോതികയെ കാണാൻ എത്തിയ സൂര്യയെ മമ്മൂക്ക സ്വീകരിക്കുന്നതും ഏറെ സന്തോഷത്തോടെ ബിരിയാണി വിളമ്പി കൊടുക്കുന്ന ദൃശ്യങ്ങളുമാണ് പുറത്തുവരുന്നത്. തുടർന്ന് മമ്മൂക്കക്ക് ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയും, ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട്. പ്രത്യേക അവസരങ്ങളിൽ പ്രത്യേക ഭക്ഷണം അർഹിക്കുന്നു. ഈ താര ദമ്പതികൾക്കും മുഴുവൻ അണിയറ പ്രവർത്തകർക്കും ഇന്നലെ ലൊക്കേഷനിൽ വച്ച് മമ്മൂട്ടി വിഭവസമൃദ്ധമായ ബിരിയാണി നൽകി.

എന്ന കാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കാതൽ ദി കോർ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കാണ് സൂര്യ എത്തിയത്. കുറച്ചധികം നേരം ഷൂട്ടിംഗ് ലൊക്കേഷനിൽ സൂര്യ സമയം ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. മലയാളി അല്ലെങ്കിൽ പോലും ഒട്ടനവധി ആരാധകരാണ് സൂര്യയ്ക്ക് മലയാളികൾക്കിടയിൽ നിന്നും ഉള്ളത്. അതുകൊണ്ട് തന്നെ ഏതൊരു വാർത്തയും വളരെ വേഗത്തിൽ ആരാധകർക്കിടയിൽ എത്തിപ്പെടുകയായിരുന്നു.

സൂര്യ മാത്രമല്ല ജ്യോതികയും മലയാളികളുടെ പ്രിയങ്കരി തന്നെയാണ്. രാക്കിളിപ്പാട്ട് എന്നോരോറ്റ മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു ജ്യോതിക. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായി വീണ്ടും മലയാളികൾക്കിടയിലേക്ക് എത്തുന്നത്. ഒട്ടനേകം പേരാണ് ഇവരുടെ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളും ആയി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Suriya Fans Club Kerala™ (@aksfwa1)

Leave a Reply

Your email address will not be published. Required fields are marked *