കിടിലൻ ലുക്കിൽ നടി നിമിഷ സജയൻ!! ചിത്രങ്ങൾ കണ്ട് അത്ഭുതത്തോടെ ആരാധകർ.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് നിമിഷ സജയൻ. ഈ സിനിമയിലൂടെ ആയിരുന്നു താരം അഭിനയ ജീവിതത്തിലേക്ക് ആദ്യമായി അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിൽ നിന്ന് തന്നെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. നടി നിമിഷ തന്റെ അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയം സ്വന്തമാക്കുകയും ചെയ്തു. താരം തന്റെ ആദ്യത്തെ സിനിമയ്ക്ക് ശേഷം മംഗല്യം തന്തുനാനേന, ഒരു കുപ്രസിദ്ധ പയ്യൻ, നായാട്ട്, മാലിക് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

മലയാളികൾ ഇരു കൈയും നീട്ടിയാണ് നിമിഷയെ സ്വീകരിച്ചത്. തന്റെ പരിശ്രമം കൊണ്ടും കഠിന പ്രയത്നങ്ങൾ കൊണ്ടും ധാരാളം അവാർഡുകളും താരം സ്വന്തമാക്കി. സമൂഹ മാധ്യമങ്ങളിൽ സജീവമായ നിമിഷ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകർക്കായി പുതു ചിത്രങ്ങൾ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെസ്റ്റേൺ ഡ്രസ്സ് ധരിച്ച് വളരെ മോഡേൺ ആയിട്ടാണ് നിമിഷ എത്തുന്നത്.

ചുറ്റും പൂക്കൾ നിറഞ്ഞ സ്ഥലത്ത് വളരെ സിമ്പിൾ ആയി ഒരു ബാഗും അണിഞ്ഞാണ് ചിത്രത്തിലെത്തുന്നത്. ചിത്രങ്ങൾ പുറത്തുവന്നതോടെ ധാരാളം പേരാണ് കമന്റുകൾ ആയ് രംഗത്ത് വരുന്നത്. താരത്തിന്റെ ഇത്രയും നല്ല നിമിഷങ്ങൾ പകർത്തിയത് അനേഘ അജിത് ആണ്. നിമിഷയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്.

ബിജു മേനോൻ നായകനായി എത്തുന്ന ഒരു തെക്കൻ തല്ലു കേസ് എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതുതായി ഇറങ്ങിയത്. വളരെ ചുരുക്കം കാലം കൊണ്ടുതന്നെ സിനിമ മേഖലയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച നിമിഷ അഭിനയരംഗത്ത് വളരെ സജീവമാണ്. നിരവധി സിനിമകളാണ് താരത്തിന്റെ ഇറങ്ങാനായി പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *