അമ്മക്ക് പിന്നാലെ സിനിമയിലേക്ക് മകളും!! സന്തോഷ വാർത്ത അറിയിച്ച് നടി ആശ ശരത്

മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത നടിയാണ് ആശ ശരത്. നിരവധി റിയാലിറ്റി ഷോകളിൽ അവതാരികയായ് എത്തിയ നടി ആശാ ശരത്തിനെ ഏവരും തിരിച്ചറിയുന്നത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ്. കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രൊഫൈസർ ജയന്തി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഈ പരമ്പരയിലൂടെ മലയാളികൾ ഇരു കൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്.

തന്റെ കഠിന പ്രയത്നത്തിലൂടെയും പരിശ്രമങ്ങളിലൂടെയും സിനിമകളിലേക്കും താരം ചുവടുവെക്കുകയായിരുന്നു. ഫ്രൈഡേ, കർമ്മയോദ്ധ, അർദ്ധനാരി, സക്കറിയയുടെ ഗർഭിണികൾ തുടങ്ങി നിരവധി സിനിമകളിലാണ് താരം വേഷം ഇട്ടത്. എന്നാൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയിൽ അവിസ്മരണിയമായ പ്രകടനം കാഴ്ച്ച വെക്കുകയും മലയാളികളുടെ ഇഷ്ട നടിയായി സ്ഥാനം പിടിച്ചു. നല്ലൊരു അഭിനേതാവ് എന്നതിനപ്പുറം നല്ലൊരു ക്ലാസ്സിക്കൽ ഡാൻസർ കൂടിയാണ് ആശ ശരത്.

നിരവധി സ്റ്റേജ് ഷോകളിൽ തന്റെ നൃത്തച്ചുവടുകൾ കൊണ്ട് അനേകം ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ജീവിതത്തിലെ പുതിയ സന്തോഷ വാർത്തയാണ് ആരാധകരെ അറിയിക്കുന്നത്. താരത്തിന്റെ മൂത്ത മകളായ ഉത്തര അമ്മയോടൊപ്പം പുതിയ സിനിമയിൽ അഭിനയിക്കുന്നു എന്ന വാർത്തയാണ് അറിയിക്കുന്നത്. മനോജ് കാന സംവിധാനം ചെയ്യുന്ന ഈ സിനിമ ബെൻസി പ്രോഡക്ഷൻസ് ആണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ചിത്രത്തിന്റെ പേര് ഖേദ്ധ എന്നാണ്. ഇത്രയും നാൾ നടി ആശ ശരതിന് പിന്തുണ നൽകിയത് പോലെ മകളായ ഉത്തരയെയും ഇരുകൈയും നീട്ടി സ്വീകരിക്കണമെന്ന് താരം പറയുന്നു. ആശാ ശരത്ത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്കുവെക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ മകൾക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. ഈ സിനിമയിലൂടെ ഇരുവർക്കും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കട്ടെ എന്നും ആരാധകർ പറയുന്നു.

 

View this post on Instagram

 

A post shared by Asha Sharath (@asha_sharath_official)

Leave a Reply

Your email address will not be published. Required fields are marked *