കാശ്മീരിൽ വെച്ച് അമ്മയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് അഹാനയും കുടുംബവും.!!

മലയാളി പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള താര കുടുംബമാണ് കൃഷ്ണകുമാറിന്റെത്. സമൂഹമാധ്യമങ്ങളിൽ ഏവരും വളരെയധികം സജീവമായതോടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു ഈ കുടുംബത്തിലെ ഓരോരുത്തരും. മലയാളികൾ ഒരുപാട് സ്നേഹിക്കുന്ന താരകുടുംബം ആയതുകൊണ്ട് തന്നെ ഇവരുടെ ഏതൊരു വാർത്തയും വിശേഷങ്ങളും ആരാധകർക്കിടയിൽ വളരെ വേഗത്തിൽ തന്നെ പ്രചാരം ലഭിക്കാറുണ്ട്. കൃഷ്ണകുമാറും മക്കളും  സോഷ്യൽ മീഡിയയിൽ സജീവമായതുകൊണ്ട് തന്നെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാറുണ്ട്.

അത്തരത്തിൽ മകളായ അഹാന കൃഷ്ണ പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. മക്കളുടെ പിറന്നാളിന് ശേഷം സിന്ധുവിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്. ഇത്തവണ വീട്ടിൽ വച്ചല്ല പിറന്നാൾ ആഘോഷിക്കുന്നത് പകരം അമ്മയും മക്കളും ഒപ്പം തന്നെ സിന്ധുവിന്റെ സുഹൃത്തുക്കളും കൂടി കാശ്മീരിൽ ആണ് പിറന്നാൾ ആഘോഷം നടത്തിയത്. സിന്ധുവിന്റെ വളരെ ചെറുപ്പം തൊട്ടുള്ള ഈ ആഗ്രഹം ആണ് മക്കളും കൃഷ്ണകുമാറും കൂടി സാധിച്ചു കൊടുക്കുന്നത്.

സിന്ധുവിന്റെ ജീവിതത്തിൽ ആദ്യമായാണ് മഞ്ഞു വീഴുന്നത് കാണുന്നത് എന്നും, ഈ ജന്മദിനത്തിൽ അമ്മയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനം ഇതാണെന്നും അഹാന പറയുന്നുണ്ട്. മക്കൾ മാത്രമല്ല കൃഷ്ണകുമാറും സിന്ധുവിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ആശംസകളുമായി രംഗത്തെത്തിയിരുന്നു. ചിത്രങ്ങൾക്കൊപ്പം ഉള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെ. 28 വർഷവും കൃത്യമായി മറന്നു പോയ ഒരു കാര്യമാണ് സിന്ധുവിന്റെ പിറന്നാൾ. സിന്ധു ഇതുമായി പൊരുത്തപ്പെട്ട് കഴിഞ്ഞു.

എന്നാൽ ഇന്നലെ രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഞാൻ മനസ്സിൽ കുറിച്ചിട്ടു ഇന്ന് രാവിലെ സിന്ധുവിനെ വിളിച്ചു ഞെട്ടിക്കണമെന്ന്. രാവിലെ പതിവുപോലെ എല്ലാം മറക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് സിന്ധു ഞെട്ടിയില്ല. അടുത്തവർഷം ആവട്ടെ ഞെട്ടിക്കാം എന്നും പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ വാക്കുകൾ. മക്കളും ചിത്രങ്ങൾ പങ്കുവെച്ചതോടെ സിന്ധുവിനുള്ള പിറന്നാൾ ആശംസകളുടെ ഘോഷയാത്രയായിരുന്നു എന്ന് പറയാം.  കൂടാതെ ഈ ചിത്രങ്ങൾക്ക് ഒട്ടനേകം ലൈക്കുകളും ആരാധകർ നൽകുന്നുണ്ട്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Leave a Reply

Your email address will not be published. Required fields are marked *