മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരതമ്പതികളാണ് സുപ്രിയ മേനോനും പൃഥ്വിരാജും. അല്ലി എന്ന് വിളിക്കുന്ന അലംകൃത. ഇരുവരും തങ്ങളുടെ മകളുടെ വിശേഷങ്ങൾ എല്ലാവരെയും അറിയിക്കാറുണ്ട്. സിനിമ രംഗത്ത് ഏറെ ആരാധകരുള്ള താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ എപ്പോഴും കാത്തിരിക്കുകയാണ്. താര പത്നി എന്ന നിലയിൽ മാത്രം ഒതുങ്ങി നിൽക്കാതെ സിനിമാരംഗത്ത് തന്റേതായ ഒരു സ്ഥാനം കണ്ടെത്താനും.
ഏതു കാര്യങ്ങളിലുള്ള തന്റെ കാഴ്ചപ്പാടും, പക്വതയും, ഉത്തരവാദിത്തവും കൊണ്ട് മറ്റുള്ളവരെ ആകർഷിക്കാനും സാധിക്കാറുണ്ട്. താരപുത്രിയായ അല്ലിമോളുടെ കുറുപ്പാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ” ഈ പ്രപഞ്ചത്തിലെ തന്റെ ഏറ്റവും വലിയ പ്രിയപ്പെട്ട വ്യക്തി തന്റെ അമ്മയാണ്. അമ്മ എന്നെ ഒരുപാട് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാറുണ്ട്. ഞങ്ങൾ ഒരുമിച്ച് പാചകം ചെയ്യാറുണ്ട്.
ഒരുമിച്ച് കളിക്കാറുണ്ട്, തനിക്ക് പുതിയ കാര്യങ്ങൾ പഠിപ്പിച്ചു തരാറുണ്ട്, എന്നിങ്ങനെയായിരുന്നു ഡയറിക്കുറിപ്പിൽ എഴുതിയിരുന്നത്. സുപ്രിയ തന്റെ മകളുടെ കുറിപ്പാണ് ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. ഒപ്പം സുപ്രിയ ഇങ്ങനെ പറയുന്നു മാതൃത്വം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. താൻ അല്ലിയോട് ചെയ്യുന്ന കാര്യങ്ങൾ ശരിയാണോ തെറ്റാണോ എന്ന് പലപ്പോഴും സംശയിക്കാറുണ്ട്..
എന്നിങ്ങനെ തുടങ്ങുന്നതായിരുന്നു. മകളുടെ ഹൃദയസ്പർശിയായ കുറിപ്പ് കണ്ട് താൻ ചെയ്യുന്നതിൽ എന്തൊക്കെ ശരികൾ ഉണ്ടെന്നും സുപ്രിയക് തോന്നി. സുപ്രിയയുടെയും മകളുടെയും തമ്മിലുള്ള ഈ ബന്ധത്തെ വളരെ അതികം സന്തോഷത്തോടെ ഉറ്റുനോക്കുകയാണ് പ്രേക്ഷകർ. നിരവധി പേരാണ് ഇരുവരുടെയും കുറിപ്പുകൾക് താഴെ കമന്റുകളുമായ് എത്തുന്നത്. അതോടുകൂടി സോഷ്യൽ മീഡിയലിൽ തരംഗമായ് മാറുകയും ചെയ്തു.
View this post on Instagram