പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പാദം വിണ്ടുകീറൽ. ചിലർക്ക് ഉപ്പുറ്റി വിണ്ടുകീറൽ കാരണംനടക്കാൻ പോലും സാധിക്കാറില്ല. ഇത്തരം പ്രശ്നങ്ങൾക്ക് പലരും ആശുപത്രികൾ കയറിയിറങ്ങി മരുന്നു വാങ്ങിച്ചു ഉപയോഗിക്കാറാണ് പതിവ്, എന്നാൽ ഇവയൊക്കെ താൽക്കാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളൂ. കാൽപാദങ്ങൾക്ക് മികച്ച ശ്രദ്ധയും പരിചരണവും കൊടുക്കുകയാണെങ്കിൽ ഒരു പരിധി വരെ ഉപ്പൂറ്റി.
വിണ്ടുകീറൽ വരാതെ തടയാൻ സാധിക്കും. കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്നവരിലാണ് ഇത് കൂടുതലായും കാണുന്നത്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണവും ഇത് ഉണ്ടാവാറുണ്ട്. ചിലപ്പോൾ ചെരിപ്പുകൾ മാറ്റി ധരിക്കുന്നത് കാൽപാദങ്ങളിൽ വിണ്ടുകീറൽ ഉണ്ടാക്കുന്നതിന് കാരണം ആവാറുണ്ട്. പലവിധത്തിലുള്ള ഗ്രാനൈറ്റ്, ടൈൽ, മാർബിൾ തുടങ്ങിയവയെല്ലാം .
വീടുകളിൽ ഉപയോഗിക്കാറുണ്ട്. ഇത് പരുക്കൻ ആവുമ്പോൾ അതിൽ ഉണ്ടാകുന്ന കാഠിന്യം മൂലവും കാൽ വിണ്ടു കീറുന്നതിന് കാരണമാകുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാൻ സാധിക്കും. ദിവസവും കുളി കഴിഞ്ഞതിനുശേഷം പാദങ്ങളിൽ മോയ്സ്ചറൈസർ പുരട്ടുക. ഇത് വരണ്ട ചർമ്മത്തെ വിണ്ട് കീറുന്നതിൽ നിന്ന് സഹായിക്കും. വെളിച്ചെണ്ണയോ ഒലിവ് ഓയിലോ ഉപയോഗിച്ച് പാദം നന്നായി മസാജ് .
ചെയ്തു കൊടുക്കുക. ഇത് പാദങ്ങളുടെ മൃദുത്വ നിലനിർത്താൻ സഹായിക്കും. പാദം വിണ്ടുകീറിയ ഭാഗത്ത് റോസ് വാട്ടറും ഗ്ലിസറിനും ചേർത്ത് പുരട്ടുന്നത് വളരെയധികം ഗുണം ചെയ്യും. പാദങ്ങളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതാണ് ഈ പ്രശ്നം ഒഴിവാക്കാനുള്ള ഏക പ്രതിവിധി. കൂടുതൽ സമയം നിൽക്കുന്നവർ ഇടയ്ക്ക് ഇരിക്കുന്നതിന് ശ്രമിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.