മലബന്ധം മാറുന്നതിന് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം…

പലരും പുറത്തു പറയാൻ മടിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് മലബന്ധം. നിസ്സാരമായി തോന്നുമെങ്കിലും ഈ ബുദ്ധിമുട്ട് ശാരീരികമായും മാനസികമായും തളർത്തുന്നു. ചെറുപ്പക്കാർക്ക് ഇടയിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. ജീവിതശൈലിയിൽ വന്ന തെറ്റായ മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. ഇത് ഒരു രോഗമല്ല പല രോഗങ്ങളുടെയും ലക്ഷണമാണ്.

മലബന്ധം ഉള്ളവർ ശോധനയ്ക്ക് ഏറെ പണിപ്പെടേണ്ടതുണ്ട്. മലം പുറത്തേക്ക് തള്ളുന്നത് കുടലിന്‍റെ പെരിസ്റ്റൽസിസ് ചലനങ്ങളാണ്. ഇതിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ് മലബന്ധത്തിന് കാരണമാകുന്നത്. തമാശയത്തിൽ നല്ല ബാക്ടീരിയകളും ചീത്ത ബാക്ടീരിയകളും ഉണ്ട്. ഇതിൽ നല്ല ബാക്ടീരിയകളുടെ എണ്ണം വർദ്ധിക്കുകയും ചീത്ത ബാക്ടീരിയകളുടെ എണ്ണം കുറയുകയും ചെയ്യുമ്പോഴാണ് കൃത്യമായ ദഹനം നടക്കുക.

നല്ല ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഭക്ഷണക്രമത്തിൽ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ നൽകുക. ദിവസവും മൂന്നു മുതൽ 4 ലിറ്റർ വരെ വെള്ളം കുടിക്കുന്നതു ദഹനത്തിന് സഹായിക്കും. നല്ല ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഡയറ്റിൽ പ്രോ ബയോട്ടിക് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

തുടർച്ചയായ മലബന്ധം മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഇലക്കറികൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, തവിടു കളയാത്ത ധാന്യം, പാലുൽപന്നങ്ങൾ,പാൽ തുടങ്ങിയവയിൽ എല്ലാം ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് ഇവ ദഹനത്തിന് വളരെയധികം സഹായിക്കും. ദഹന വ്യവസ്ഥയെ ബാധിക്കുന്ന മറ്റൊരു അവസ്ഥ കൂടിയാണ് ഇറിറ്റബിൾ ഭവല്‍ സിൻഡ്രം. ചില അസുഖങ്ങൾ, ചില മരുന്നുകൾ, തുടങ്ങിയവയെല്ലാം മലബന്ധത്തിന് കാരണമാകും. ഇതിനെക്കുറിച്ച് വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *