കൊതുകുകളെ തുരത്താൻ ഇത്രമാത്രം ചെയ്താൽ മതി…

ഇന്ന് ഏറ്റവും അധികം മരണങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം കൊതുകുകൾ ആണ്. ഇവരെ നിസ്സാരക്കാരായി കാണരുത്. മാരകരോഗങ്ങൾ ഉണ്ടാക്കുന്നവയാണ്. മഴക്കാലം ആകുമ്പോൾ ഇവരുടെ ശല്യം കൂടുന്നു. വീടുകളുടെ പരിസരങ്ങളും വീടുകളും വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ ഇവയെ അകറ്റാൻ സാധിക്കും. പൊതുസ്ഥലങ്ങളും ഓടകളും വൃത്തിഹീനം ആണെങ്കിൽ കൊതുകുകൾ പെരുകും.

ഇവയെ അകറ്റുന്നതിനായി പലതരത്തിലുള്ള മരുന്നുകളും ലിക്വിഡുകളും വിപണിയിൽ ഉണ്ട് എന്നാൽ ഇവയ്ക്ക് ചില പാർശ്വഫലങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ ഇവയുടെ ഉപയോഗം കുട്ടികളിൽ ദോഷം ചെയ്യുന്നു. കൊതുകുകൾ വെള്ളത്തിലാണ് മുട്ടയിടുന്നത്. അതുകൊണ്ടുതന്നെ മഴക്കാലത്ത് കൊതുകിന് പെരുകാൻ ഉള്ള സാഹചര്യം കൂടുതലായി കാണപ്പെടുന്നു.

വീട്ടിലും വീട്ടു പരിസരങ്ങളിലും വെള്ളം കെട്ടി നിർത്താതെ പ്രത്യേകം ശ്രദ്ധിക്കുക. ഇവ വിവിധതരം രോഗങ്ങൾ പരത്തുന്നു മന്ത് ചിക്കൻഗുനിയ ജപ്പാൻജ്വരം മലമ്പനി ഡെങ്കിപ്പനി യെല്ലോ ഫീവർ ഇവയെല്ലാമാണ് കൊതുക് പരത്തുന്ന പ്രധാന രോഗങ്ങൾ. കൊതുകുകൾ കടിക്കാതെ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പൊടിക്കൈ ഉണ്ട്.

നല്ലെണ്ണ അല്ലെങ്കിൽ കടുകെണ്ണ പച്ചക്കർ പൂരം ഗ്രാമ്പൂ തിരി എന്നിവയാണ് ആവശ്യമായ വസ്തുക്കൾ. ഒരു ചെറിയ പ്ലേറ്റിൽ കുറച്ചു നല്ലെണ്ണ ഒഴിച്ച് അതിലേക്ക് പച്ചക്കർ പ്പൂരം പൊടിച്ചതും ഗ്രാമ്പു പൊടിച്ചതും ചേർത്തു കൊടുക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് ഒരു തിരിയിട്ട് കത്തിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കൊതുകുകൾ ആ പരിസരം വിട്ട് അകന്നു പോകും. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന, യാതൊരു ദോഷങ്ങളും ഇല്ലാത്ത ഈ രീതി പരീക്ഷിച്ചു നോക്കുക. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *