കറ്റാർവാഴ തഴച്ചു വളരുവാൻ ഒരു സൂത്ര വിദ്യ, പെട്ടെന്ന് വണ്ണം വയ്ക്കും…

സൗന്ദര്യവർദ്ധക ഉത്പന്നങ്ങളിലെ പ്രധാന ഘടകം ആണ് കറ്റാർവാഴ. ഇന്ന് ഒട്ടുമിക്ക ഉൽപ്പന്നങ്ങളിലും ഇത് ഉപയോഗിച്ച് വരുന്നു. മുടിയുടെ ആരോഗ്യത്തിനും ചർമ്മത്തിന്റെ സൗന്ദര്യത്തിനും കറ്റാർവാഴ നൽകുന്ന ഗുണങ്ങൾ ഒട്ടും തന്നെ നിസ്സാരമല്ല. ചർമ്മത്തിൽ ഉണ്ടാകുന്ന കരിവാളിപ്പ് ചുളിവുകൾ മുഖക്കുരു അണുബാധകൾ എന്നിങ്ങനെ ഏതുതരം പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരമാർഗമാണ് കറ്റാർവാഴ.

ഇതുകൂടാതെ ആരോഗ്യപരമായ നിരവധി ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. എല്ലാ വീടുകളിലും ഒരു കറ്റാർവാഴ ചെടിയെങ്കിലും ഉണ്ടാകും. എന്നാൽ അവ മുരടിച്ചു നിൽക്കുന്നതാണ് പതിവ് കാഴ്ച. കറ്റാർവാഴയിലെ ഇലകൾ വളരെ ചെറുതും ഒട്ടും തന്നെ വണ്ണം വയ്ക്കാതെ നിൽക്കുന്നതും പലരുടെയും പരാതിയാണ്. എന്നാൽ അതിനെല്ലാം ഉള്ള നല്ലൊരു പരിഹാരമാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത്.

കറ്റാർവാഴ നന്നായി തഴച്ചു വളരുവാൻ ചില എളുപ്പവഴികൾ ഉണ്ട് അത് എന്തെല്ലാമാണെന്ന് മനസ്സിലാക്കാം. വെള്ളം വാർന്നു പോകാൻ കഴിയുന്ന മണ്ണിൽ ആവണം കറ്റാർവാഴ ചെടി നടുവാൻ. അല്ലെങ്കിൽ അതിൻറെ വേരുകൾ പെട്ടെന്ന് തന്നെ ചീഞ്ഞുപോകും. മണൽ കൂടിയതും ചരൽക്കല്ല് കൂടിയതുമായ മണ്ണിൽ വേണം കറ്റാർവാഴച്ചെടി നട്ടു പിടിപ്പിക്കുവാൻ. നല്ല സൂര്യപ്രകാശം കിട്ടുന്ന ഭാഗത്ത് വേണം കറ്റാർവാഴ ചെടി നടുവാൻ.

അല്ലെങ്കിൽ അവ ഒട്ടും തന്നെ വലുതാവുകയില്ല. ചെടി നടുവാൻ ഉദ്ദേശിക്കുന്ന മണ്ണിൻറെ അടിയിലാണ് പഴത്തൊലി ഇട്ടു കൊടുത്താൽ അത് നന്നായി വളർന്നു വലുത് തന്നെ ചെയ്യും. മണ്ണിൽ നൈട്രജന്റെയും മറ്റും കുറവ് ഉണ്ടാകുമ്പോഴാണ് കറ്റാർവാഴയുടെ ഇലകളിൽ മഞ്ഞനിറത്തിൽ കാണപ്പെടുക. അതുപോലെതന്നെ ചെടി നടുമ്പോൾ കൂടുതലായി മണ്ണിൽ താഴ്ത്തി നടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.