പത്തുമണി ചെടിയിൽ ഇങ്ങനെ ചെയ്താൽ നിറയെ പൂക്കൾ ഉണ്ടാകും, കിടിലൻ സൂത്രം…

നമ്മുടെ എല്ലാവരുടെയും വീടുകളിൽ 10 മണി ചെടി ഉണ്ടാകും. ഈ ചെടിക്ക് അല്പം ശ്രദ്ധ നൽകിയാൽ അവ നിറയെ പൂക്കൾ ഉണ്ടാകും. 10 മണി ചെടിയിൽ പ്രൂണിംഗ് നടത്തിയാൽ അത് നല്ല രീതിയിൽ പച്ചപ്പോടെ വളരുകയും നിറയെ പൂക്കൾ ഉണ്ടാവുകയും ചെയ്യുന്നു. സാധാരണഗതിയിൽ ഈ ചെടി കുറച്ചു തവണ പൂത്തു കഴിഞ്ഞാൽ പിന്നീട് അതിന്റെ പച്ചപ്പ് നഷ്ടപ്പെടുകയും പൂക്കൾ ഉണ്ടാവാതിരിക്കുന്ന അവസ്ഥയുമാണ്.

പത്തുമണി ചെടി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങൾ ഒരുപാട് വെള്ളം ഒഴിച്ചു കൊടുക്കുവാൻ പാടുള്ളതല്ല, നല്ല നീർവാഴ്ചയുള്ള മണ്ണ് വേണം ഇതിനായി ഉപയോഗിക്കുവാൻ. ഈ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഈ ചെടി നല്ലവണ്ണം വളരുകയും പൂക്കൾ ഉണ്ടാവുകയും ചെയ്യുന്നു. ഇടയ്ക്ക് പ്രൂണിംഗ് ചെയ്തു കൊടുക്കേണ്ടത് ഈ ചെടിക്ക് വളരെ അത്യാവശ്യമാണ്.

അല്ലെങ്കിൽ ഇവ കുറച്ചു കഴിയുമ്പോൾ മുഴുവനായും വാടിപ്പോകും. തണ്ടുകൾക്ക് നീളം കൂടുമ്പോൾ അവ സ്വയം ചീഞ്ഞു പോകാറാണ് പതിവ്. ഒരുപാട് നീളത്തിൽ പോകുന്ന കൊമ്പുകൾ എല്ലാം പ്രൂണിംഗ് ചെയ്ത് ചെറുതാക്കി ഒതുക്കി കൊടുക്കുക. താഴത്തെ ഭാഗത്തുനിന്ന് കുറച്ചു മുകളിലായി പ്രൂണിംഗ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അതിൻറെ ചെറിയ തണ്ടുകളിൽ നിന്ന് പുതിയ തണ്ടും ഇലകളും ഉണ്ടാകും.

ഒരാഴ്ച കഴിയുമ്പോൾ അതിൽ നിറയെ പൂമുട്ടുകൾ ഉണ്ടാകും. അങ്ങനെ ഉണ്ടാകുന്നില്ലെങ്കിൽ പഴത്തൊലി ഇട്ട വെള്ളം അല്പം തെളിച്ചു കൊടുത്താലും മതിയാകും. പൃണിഗിന് ശേഷം ഇവയ്ക്ക് പ്രത്യേകിച്ച് വളങ്ങൾ ഒന്നും ഇട്ടുകൊടുക്കണമെന്നില്ല വെള്ളം നനച്ചാൽ മതിയാകും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.