കേരളത്തിലെ പറമ്പുകളിൽ സുലഭമായി കാണപ്പെടുന്ന ഒന്നാണ് പപ്പായ. ഓമയ്ക്ക, കമ്പളങ്ങ, പപ്പായക്ക എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഇത് അറിയപ്പെടുന്നു. നമ്മുടെ പാടത്തും പറമ്പുകളിലും കാണപ്പെടുന്ന ഇവയിൽ ഒട്ടേറെ ഔഷധഗുണങ്ങൾ ഉണ്ട്. കീടനാശിനികളുടെ സഹായമില്ലാതെ വളരുന്ന ഈ ചെടി ഒട്ടേറെ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. വിറ്റാമിനുകൾ, നാരുകൾ, ധാതുക്കൾ തുടങ്ങിയവയെല്ലാം .
ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. സൗന്ദര്യസംരക്ഷണത്തിൽ പപ്പായുടെ പങ്ക് ചെറുതൊന്നുമല്ല. മുഖസൗന്ദര്യത്തിനും, നിറം വർദ്ധിപ്പിക്കുന്നതിനും പപ്പായയുടെ ഉപയോഗം അറിയാത്തവരായി ആരും ഉണ്ടാവില്ല. ഇതിൻറെ ഉപയോഗം കൃത്യമായി മനസ്സിലാക്കിയാൽ പിന്നെ ഒരിക്കലും നിസാരവൽക്കരിക്കില്ല. പഴുത്ത പപ്പായ പഴം മാത്രമല്ല, പപ്പായയുടെ ഇല, കുരു , വേര് എന്നിവയെല്ലാം.
ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ശാരീരിക അവയവങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും മിനറലുകളും ഏറെ സഹായകമാണ്. വിവിധതരത്തിലുള്ള ത്വക്ക് രോഗങ്ങൾ മാറുന്നതിനും ഇത് സഹായകമാകും വിറ്റാമിൻ എ, സി, പോളി സാക്രിഡുകൾ, എൻസൈമുകൾ പ്രോട്ടീൻ എന്നീ ധാതു ലവണങ്ങൾ പപ്പായയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന കരോട്ടിൻ, ബീറ്റാ കരോട്ടിൻ, തുടങ്ങിയവ ക്യാൻസർ വരാതെ സഹായിക്കും. ദഹനപ്രക്രിയ എളുപ്പത്തിൽ ആക്കുന്നതിന് ഇതിൽ അടങ്ങിയ എൻസൈമുകൾ സഹായകമാണ്. ശരീരത്തിലെ പ്രോട്ടീൻ കൊഴുപ്പായി അടയുന്നതും, പ്രമേഹം, രക്തസമ്മർദ്ദം, ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങൾ നിന്നെല്ലാം ശരീരത്തെ സംരക്ഷിക്കുന്നു. ശരീരത്തിൻറെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പഴ മാത്രം മതി. പഴുത്ത പപ്പായ അതി രാവിലെ യോ രാത്രിയോ കഴിക്കുന്നത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.