തുളസിയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ, പല രോഗങ്ങൾക്ക് ഒരു മരുന്ന്…

നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലും എല്ലാം ധാരാളമായി കാണുന്ന ഒരു സസ്യമാണ് തുളസി. ഹിന്ദുമത വിശ്വാസപ്രകാരം നിരവധി അനുഷ്ഠാനങ്ങൾക്ക് ഇത് ഉപയോഗിക്കുന്നു. തുളസി രണ്ടു തരത്തിലുണ്ട്, കൃഷ്ണതുളസിയും രാമതുളസിയും. കരിനീല തണ്ടും കരിഞ്ഞ നീല കലർന്ന പച്ച ഇലകളും ഉള്ളത് കൃഷ്ണതുളസിയും വെള്ള കലർന്ന പച്ചത്തണ്ടും പച്ചയിലകളും ഉള്ളത് രാമതുളസിയും.

ഇവ രണ്ടിനും നിറയെ ഔഷധഗുണങ്ങൾ ഉണ്ട്. ഇതിൻറെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ പണ്ടുമുതൽക്കേ ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ളതാണ്. തുളസിക്ക് ആൻറി ഓക്സിഡൻറ്, ആൻറി ഫംഗൽ, ആൻറി സെപ്റ്റിക് എന്നീ ഗുണങ്ങളുമുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് തുളസിയില ചവച്ച് കഴിച്ചാൽ മതി. ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം തുളസി ഇലകൾ ഇട്ട് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത്.

ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വിളർച്ച പോലുള്ള അസുഖങ്ങൾ മാറുന്നതിനും സഹായമാകും. വിഷപ്രാണികൾ കടിച്ചാൽ തുളസി നീര് പുരട്ടിയാൽ മതി. തുളസി ചവച്ചു കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായകമാകും. പനി ജലദോഷം ചുമ എന്നീ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത ഔഷധം കൂടിയാണിത്. തൊണ്ട വേദനിക്കും തൊണ്ട അടപ്പിനും തുളസി ഇട്ട കാച്ചിയ വെള്ളം ഗുണം ചെയ്യും.

തുളസി വെള്ളം നല്ലൊരു ദാഹശമനിയാണ്. മുഖക്കുരുവും കറുത്ത പാടുകളും ഇല്ലാതാക്കുന്നതിന് തുളസിയില അരച്ച് പുരട്ടിയാൽ മതിയാവും. പേൻ ശല്യം ഇല്ലാതാക്കുവാൻ ഉറങ്ങുമ്പോൾ കിടക്കയിൽ തുളസി വിതറിയാൽ മതി. രക്തം ശുദ്ധീകരിക്കുന്നതിനും ചർമ്മത്തിന് തിളക്കം നൽകുന്നതിനും തുളസി സഹായകമാകും തുളസിയില ഇട്ടുവച്ച വെള്ളം കൊണ്ട് മുഖം കഴുകിയാൽ മുഖകാന്തി വർദ്ധിക്കും. തുളസിയുടെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ കാണൂ.