മിക്ക വീടുകളുടെയും മുറ്റത്ത് കാണുന്ന ഒരു ഔഷധസസ്യമാണ് തുളസി. പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കുവാൻ ഇത് ഏറെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ തുളസിക്ക് ആയുർവേദത്തിൽ വളരെ വലിയ സ്ഥാനമുണ്ട്. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും പല തരത്തിലുള്ള ചർമ്മ രോഗങ്ങൾ സുഖപ്പെടുത്താനും തുളസിയേറെ സഹായിക്കുന്നു. തുളസിയിലയിൽ ധാരാളമായി ആൻറി ഫംഗൽ, ആൻറി സെപ്റ്റിക്.
ആൻറി ബാക്ടീരിയൽ, ആൻറി ഓക്സിഡൻറ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ആയുർവേദത്തിൽ തുളസി ഇലകൾ സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നുവെന്ന് പറയപ്പെടുന്നു. ശരീരത്തിലെ സമ്മർദ്ദ ഹോർമോൺ ആയ കോട്ടിസോളിന്റെ അളവ് സാധാരണ നിലയിൽ നിലനിർത്താൻ തുളസി ഏറെ സഹായിക്കും. എല്ലാ ദിവസവും ഏകദേശം 10 മുതൽ 12 ഇലകൾ വരെ ചവച്ചരക്കുന്നത്.
രക്തസംക്രമണം ക്രമീകരിക്കാനും സമ്മർദ്ദത്തെ കുറയ്ക്കുന്നതിനും സഹായകമാകുന്നു. തുളസിയുടെ ഇലകൾ കഴിക്കുകയോ നീരെടുത്ത് ഫെയ്സ് പാക്കിൽ ചേർക്കുകയോ ചെയ്താൽ ചർമ്മത്തിൽ ഉണ്ടാകുന്ന പലവിധ പ്രശ്നങ്ങളും ഇല്ലാതാകും. അസംസ്കൃതമായി കഴിക്കുമ്പോൾ ഇത് രക്തത്തെ ശുദ്ധീകരിക്കാൻ സഹായിക്കുകയും, ചർമ്മത്തിന് മനോഹരമായ തിളക്കം നൽകുകയും ചെയ്യുന്നു.
മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ, കരിവാളിപ്പ് എന്നിവ ശരീരത്തിന് ഏറെ നല്ലതാണ്. മുടികൊഴിച്ചിൽ പൂർണമായും തടയുന്നതിന് തുളസിയില പൂർണമായും അരച്ച് എണ്ണയിലിട്ട് കാച്ചി എടുക്കുക. ഉണങ്ങിയ തുളസിയില പല്ലു തേയ്ക്കാൻ ഏറ്റവും ഉത്തമമാണ്. ദന്തരോഗങ്ങൾ, മോണ രോഗങ്ങൾ, മറ്റു അനുപാതകൾ എന്നിവ തടയുന്നതിന് ഇത് ഏറെ സഹായകമാകും. തുളസിയുടെ കൂടുതൽ ഉപയോഗങ്ങളും ഗുണങ്ങളും അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.