എത്ര പഴകിയ മിക്സിയും പുതു പുത്തൻ ആക്കാൻ ഇതാ അടിപൊളി സൂത്രങ്ങൾ…

ഇന്നത്തെ കാലത്ത് മിക്സി ഉപയോഗിക്കാത്ത വീടുകൾ ചുരുക്കം ആയിരിക്കും. ദിവസവും മിക്സി ഉപയോഗിക്കുന്നതിലൂടെ മിക്സിയിൽ പലതരത്തിലുള്ള കറകൾ വരുന്നതിനുള്ള സാധ്യതകൾ ഏറെയാണ്. ഓരോ ഉപയോഗത്തിന് ശേഷവും മിക്സി തുടക്കുന്നവരിൽ പോലും ചില തരത്തിലുള്ള കറകൾ വരാറുണ്ട്. എത്ര പഴകിയ മിക്സിയും പുതു പുത്തൻ ആക്കി മാറ്റാനും അതിലെ കറകളും അഴുക്കുകളും കളയാനും നല്ലൊരു വഴിയുണ്ട്.

അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. ഇതിനായി ഒരുപാട് സമയം കളയേണ്ട ആവശ്യമില്ല വളരെ വേഗത്തിൽ തന്നെ പുതിയത് പോലെ ആക്കി എടുക്കുവാൻ സാധിക്കും. ഒരിക്കലും മിക്സി ക്ലീൻ ചെയ്യുമ്പോൾ പ്ലഗില്‍ കുത്തി ചെയ്തെടുക്കുവാൻ ശ്രമിക്കരുത് അത് വളരെ അപകടകരമാണ്. ഒരു ബൗളിലേക്ക് കുറച്ചു ബേക്കിംഗ് സോഡ, ചെറുനാരങ്ങ നീര്, ഡിഷ് വാഷ് ലിക്വിഡ് എന്നിവ ചേർക്കുക.

നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ഡിഷ് വാഷ് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. അതിലെ മെഴുക്കു കളയുന്നതിനാണ് ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിക്കുന്നത്. 10 മിനിറ്റ് സമയം അവ മിക്സിയിൽ തേച്ചുപിടിപ്പിക്കേണ്ടതുണ്ട്. ആ സമയത്തിനകം മിക്സിയിലുള്ള കറകളും അഴുക്കും മെഴുക്കുമെല്ലാം ഇളകി പോരും. മിക്സിയുടെ എല്ലാ ഭാഗത്തും ഒരുപോലെ തേച്ചുപിടിപ്പിക്കുക.

വെള്ളം ഒഴിച്ചു കഴുകാൻ പാടുള്ളതല്ല ഒരു തുണി ഉപയോഗിച്ച് തുടച്ചു മാറ്റുക. ചില ഇടുക്കുഭാഗങ്ങളിൽ അഴുക്കുണ്ടെങ്കിൽ ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുക. ഒരിക്കലും വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കരുത് അങ്ങനെ ചെയ്താൽ മിക്സി വേഗത്തിൽ തന്നെ കേടാകും. തുണി ഉപയോഗിച്ച് നല്ലവണ്ണം തുടച്ച് ഡ്രൈ ആക്കി എടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.