ഒരു യന്ത്രത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഊർജ്ജം. അത് ലഭിക്കുന്നത് ഇന്ധനത്തിൽ നിന്നാണ്. അതുപോലെതന്നെ നമ്മുടെ ശരീരത്തിൻറെ പ്രവർത്തനത്തിനും ഊർജ്ജം വളരെ അത്യാവശ്യമാണ്. യന്ത്രത്തിലെ ഇന്ധനം പോലെ നമ്മുടെ ശരീരത്തിന് ഊർജ്ജം പകരുന്നത് ഭക്ഷണങ്ങളും വ്യായാമവുമാണ്. ഉന്മേഷവും ഊർജ്ജവും ഉത്സാഹവും എല്ലാം ശരിയായ ആരോഗ്യകരമായ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കും.
ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് ശരീരത്തിന് ഊർജ്ജവും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിന് സഹായകമാകുന്നു. പഴങ്ങൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ഇവയെല്ലാം ശരീരത്തിന് വളരെ അത്യാവശ്യമാണ്. ഭക്ഷണത്തോടൊപ്പം തന്നെ ചിട്ടയായ വ്യായാമവും രക്തയോട്ടം വർദ്ധിപ്പിക്കുവാനും ഊർജ്ജനില വർദ്ധിപ്പിക്കുവാനും സഹായകമാകുന്നു.
അതുപോലെ ശരീരത്തിന് നിർജലീകരണം ഉണ്ടാകുമ്പോൾ ക്ഷീണവും മന്ദതയും ഉണ്ടാകും. ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഉറപ്പുവരുത്തുക. എന്നാൽ പൂർണ്ണ ആരോഗ്യം ലഭിക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും വെറും ഏഴു മിനിറ്റ് കൊണ്ട് സാധ്യമാണ്. ദിവസവും രാവിലെ എണീറ്റയുടെ ഏഴു മിനിറ്റ് ഇതിനു വേണ്ടി ചിലവഴിക്കുക. ശരീരത്തെ പുഷ്ടിപ്പെടുത്തുവാൻ മരുന്നോ മന്ത്രമോ ഒന്നും തന്നെ ആവശ്യമില്ല.
ശരീരത്തിലെ നീർക്കെട്ട്, നടുവേദന, ഇടുപ്പ് വേദന, കാലുവേദന തുടങ്ങിയ പല വേദനകളും നിമിഷങ്ങൾക്കുള്ളിൽ അകറ്റാം. അതിനുള്ള ചില ടിപ്പുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതിൽ ഒന്നാമത്തെ മുഷ്ടിചുരുട്ടി പിടിച്ചു കൊണ്ട് മറ്റേ കൈയുടെ കൈവെള്ളയിൽ ശക്തമായി ഇടിക്കുക. ഒരു കയ്യിൽ 30 സെക്കൻഡ് അടുത്ത കയ്യിൽ 30 സെക്കൻഡ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നടുവേദന അല്ലെങ്കിൽ അരക്കെട്ടും ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാം തന്നെ മാറുന്നതാണ്. മറ്റ് ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.