തുറസായ സ്ഥലങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് ഞൊട്ടാഞൊടിയൻ . ഞൊട്ടയ്ക്ക്, മുട്ടമ്പുളി എന്നിങ്ങനെ വിവിധ പേരുകളിൽ ഇത് അറിയപ്പെടുന്നു. ആയുർവേദത്തിൽ പല ഔഷധ നിർമ്മാണത്തിനും ഇത് ഉപയോഗിക്കാറുണ്ട്. നാട്ടിൻപുറങ്ങളിൽ സാധാരണമായി കാണുന്ന ഈ ചെടി പലരും പാഴ്ചെടിയായി കണക്കാക്കിയിട്ടുള്ളതാണ്.എന്നാൽ വിദേശരാജ്യങ്ങളിലും വിപണിയിലും ഇതിന് വലിയ വിലയുണ്ട്.
ശരീര വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ഉൾപ്പെടെ പല രോഗങ്ങൾക്കുമുള്ള മരുന്നാണ് ഈ പഴം. ഈ ചെടി കൂടുതലായും വളരുന്നത് മഴക്കാലത്താണ്. ഇതിന്റെ പഴമാണ് ഭക്ഷ്യയോഗ്യമായത്.ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്,വിറ്റാമിൻ എ ,സി ഇവയൊക്കെ ശരീര വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും വളരെ നല്ലതാണ്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ട് .
തന്നെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കാഴ്ച ശക്തിക്ക് വളരെ ഗുണം ചെയ്യും. ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് ദഹനത്തിനും പ്രമേഹം പോലുള്ള രോഗങ്ങൾക്കും ഇത് വളരെ നല്ലതാണ്. ശരീരത്തിലെ കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നതിന് സഹായകമാകുന്നു. ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും .
നല്ല കൊളസ്ട്രോളിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.ഈ പഴം കഴിക്കുന്നവർക്ക് ക്യാൻസർ വരാനുള്ള സാധ്യത കുറവാണ്. ഇതിൻറെ ചെടി കഷായം വെച്ച് കഴിക്കുന്നത് ത്വക്ക് രോഗങ്ങൾക്ക് വളരെ ഫലപ്രദമാണ്. ലിവർ സിറോസിസ്, മഞ്ഞപ്പിത്തം, വൃക്ക രോഗങ്ങൾ, പനി, ജലദോഷം, സന്ധിവാതം, മൂത്രചൂട് എന്നീ രോഗങ്ങൾക്ക് ശമനമേകാൻ ഞൊട്ടാഞൊടിയൻ എന്ന ഈ ഔഷധസസ്യത്തിന് സാധിക്കും. ഈ ചെടിയുടെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ കാണുക.