നമ്മുടെ ജീവിതത്തിൽ വരാൻ പോകുന്ന പല കാര്യങ്ങളും മുൻകൂട്ടി അറിയാൻ സാധിക്കുന്ന ഒരു ജീവിയാണ് പല്ലി. ഇതിനെ അടിസ്ഥാനമാക്കിയാണ് ഗൗളിശാസ്ത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു കാരണവശാലും നമ്മളുടെ വീട്ടിൽ വരുന്ന പല്ലിയെ ഉപദ്രവിക്കാനോ കൊല്ലാനോ പാടുള്ളതല്ല. നമ്മുടെ ജീവിതത്തിലെ നന്മയും തിന്മയും നമുക്ക് കാണിച്ചു തരുന്ന ഒരു ജീവിയാണ് പല്ലി.
വീട്ടിൽ പല്ലി ഉള്ളത് നല്ലതാണ്. പല്ലികൾ ഇല്ലാത്ത വീട് സൂക്ഷിക്കണം കാരണം അവ ദുഷ്ട ശക്തിയുടെ കേന്ദ്രങ്ങൾ ആവും. സന്ധ്യാനേരത്ത് നിലവിളക്ക് വയ്ക്കുന്ന സ്ഥലത്തോ പൂജാ മുറിയിലെ സ്ഥിരമായി പല്ലിയെ കാണുകയാണെങ്കിൽ അത് നല്ല സൂചനയാണ്. നിങ്ങളുടെ ജീവിതത്തിൽ സൗഭാഗ്യങ്ങൾ വരാൻ പോകുന്നു നല്ല കാര്യങ്ങൾ നടക്കാൻ പോകുന്നു എന്നതിന്റെ കൃത്യമായ സൂചനയാണിത്.
ഇങ്ങനെ അനുഭവമുള്ളവർ ഭാഗ്യവാന്മാരും ഭാഗ്യവതികളും ആണ്. വിളക്ക് വെക്കുന്ന സന്ധ്യാനേരത്ത് വീടിൻറെ തെക്ക് ഭാഗത്ത് നിന്ന് പല്ല് ചിലക്കുകയാണെങ്കിൽ നമ്മൾക്ക് ഉയർച്ച ഉണ്ടാവാൻ പോകുന്നു എന്നതിൻറെ സൂചനയാണത്. എന്നാൽ പല്ലി ചിലക്കുന്നത് തെക്ക് പടിഞ്ഞാറ് നിന്നാണെങ്കിൽ കുടുംബത്തിനും കുടുംബാംഗങ്ങൾക്കും എന്തോ വലിയ നേട്ടം വരാൻ പോകുന്നതിന്റെ കൃത്യമായ സൂചനയാണത്. പല്ലി ചിലക്കുന്നത് പടിഞ്ഞാറെ ഭാഗത്ത് നിന്നാണെങ്കിൽ കുടുംബത്തിൽ എന്തോ വഴക്ക് ഉണ്ടാവാൻ പോകുന്നു.
എന്നതിൻറെ അടയാളമാണ്. വടക്കു പടിഞ്ഞാറ് മൂലയിൽ നിന്നാണ് ചിലക്കുന്നതെങ്കിൽ എന്തോ വലിയ വിലപിടിപ്പുള്ള സാധനം മേടിക്കാൻ പോകുന്നു എന്നതിൻറെ സൂചനയാണ്. വടക്കു ഭിത്തിയിൽ നിന്നാണ് ഈ ശബ്ദം ഉണ്ടാകുന്നത് എങ്കിൽ ഒരു ശുഭ കാര്യം നിങ്ങളെ തേടിയെത്തും. എന്നാൽ വടക്കു കിഴക്കേ മൂലയിൽ നിന്നാണ് ചിലക്കുന്നതെങ്കിൽ വീട്ടിൽ ഒരു ശുഭ കാര്യം നടക്കും എന്നതിൻറെ കൃത്യമായ സൂചനയാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ….