എല്ലുകൾക്ക് ബലക്കുറവ് ഉണ്ടോ..? എന്നാൽ ഇതാണ് അതിനുള്ള ശാശ്വത പരിഹാരം..

അസ്ഥികളുടെ നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ് അഥവാ അസ്ഥിക്ഷയം. എല്ലുകളുടെ കട്ടി കുറഞ്ഞ് ദുർബലമാക്കുന്ന ഒരു അവസ്ഥയാണിത്. വളരെ പതുക്കെ അസ്ഥികൾക്ക് ഉണ്ടാകുന്ന ഈ വൈകല്യം എല്ലുകളുടെ തേയ്മാനത്തിനും പൊട്ടലിനും കാരണമാകുന്നു. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.

ആർത്തവ വിരാമ ത്തോടുകൂടി സ്ത്രീകളിലെ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ ഉൽപാദനം കുറയുകയും ഇവ അസ്ഥിയുടെ കട്ടി കുറയാൻ കാരണമാകുന്നു. സ്ത്രീകളിൽ നട്ടെല്ല്, ഇടുപ്പ്, കൈക്കുഴ എന്നീ ഭാഗങ്ങളിലെ വേദനകൾക്കെല്ലാം പ്രധാന കാരണം ഇതുതന്നെ. പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഈ അവസ്ഥ ഇന്ന് ചെറുപ്പക്കാർക്ക് ഇടയിലും സാധാരണയായി കണ്ടുവരുന്നു ഇതിനുള്ള പ്രധാന കാരണം തെറ്റായ ജീവിതശൈലി തന്നെയാണ്.

വ്യായാമക്കുറവ്, മദ്യപാനം, പുകവലി, കാൽസ്യം കുറവ്, വൈറ്റമിൻ ഡി യുടെ അഭാവം, സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗം, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയെല്ലാം ഈ രോഗത്തിന് കാരണമാകുന്നതാണ്. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരേണ്ടത് എല്ലുകളുടെ ആരോഗ്യത്തിന് അനിവാര്യമാണ്. കാൽസ്യം ധാരാളം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുവാൻ ശ്രമിക്കുക. പാൽ, തൈര്, സോയാബീൻ, ബീൻസ്, ബദാം, മത്സ്യം, ഇലക്കറികൾ ഇവയെല്ലാം ശീലമാക്കുക.

ജങ്ക് ഫുഡ്സ്, എണ്ണ പലഹാരങ്ങൾ, കൊഴുപ്പടങ്ങിയ പദാർത്ഥങ്ങൾ തുടങ്ങിയവയെല്ലാം അനാരോഗ്യകരമായ ഭക്ഷണരീതിയാണ്. വ്യായാമം ദൈനംദിന ജീവിതത്തിൻറെ ഭാഗമാക്കി മാറ്റുക. ചിട്ടയായ വ്യായാമം പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ആശ്വാസമേകും. ഈ രോഗാവസ്ഥ മനസ്സിലാക്കി അതിനനുസരിച്ചുള്ള ചികിത്സ തേടേണ്ടതുണ്ട്.ഈ രോഗാവസ്ഥയുടെ കൂടുതൽ അറിവുകൾ ലഭിക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.