ഈ ഭക്ഷണം ഒഴിവാക്കി നോക്കൂ, പ്രമേഹം ജീവിതത്തിൽ ഒരിക്കലും വരില്ല…

ഇന്ന് പലരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് പ്രമേഹം. ജീവിതശൈലി രോഗമായ പ്രമേഹത്തെ രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടകാരി ആകും. ശരിയായ ചികിത്സയിലൂടെയും ആരോഗ്യകരമായ ജീവിത ശൈലിയിലൂടെയും പ്രമേഹത്തെ ഫലപ്രദമായി നേരിടാൻ ആകും. ഒന്നിലധികം അവയവ്യവസ്ഥകളെ ഇത് ബാധിക്കുന്നു.

അമിതഭാരം കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക എന്നിവയിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. ഒരു പരിധിവരെ പ്രമേഹം വരാതെ തടയുന്നതിനുള്ള ചില പ്രതിവിധികൾ ആണിത്. പ്രമേഹത്തിന്റെ ചികിത്സയിൽ ഔഷധ ത്തോളം പ്രാധാന്യം ആഹാര നിയന്ത്രണത്തിനും ഉണ്ട്. ശരീരഭാരം, ജോലിയുടെ സ്വഭാവം, ഏതുതരം പ്രമേഹം തുടങ്ങിയ ഘടകങ്ങളെ പരിഗണിച്ചാണ് ആഹാര ക്രമീകരണം നടത്തേണ്ടത്.

നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ ഒട്ടു മുക്കാലും കാർബോഹൈഡ്രേറ്റുകൾ അടങ്ങിയവയാണ് അതുകൊണ്ടുതന്നെ ഇതിൻറെ അളവ് കൂടാതിരിക്കാൻ പ്രമേഹ രോഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് അരി, ഗോതമ്പ്, പയർ വർഗ്ഗങ്ങൾ, രാഗി, കിഴങ്ങുകൾ, പഞ്ചസാര, പച്ചക്കറികൾ ഇവയെല്ലാം അന്നജത്തിന്റെ പ്രധാന സ്രോതസ്സുകൾ ആണ്. ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ എന്നിവയിലെ അന്നജം വിഘടിച്ച്.

ലഘുവായി ഗ്ലൂക്കോസ് ആയ ശേഷം മാത്രം രക്തത്തിൽ കലരുന്നതിനാൽ ഇത് കൃത്യമായ അളവിൽ ഉപയോഗിക്കാം. എന്നാൽ പഞ്ചസാര പെട്ടെന്ന് തന്നെ ഗ്ലൂക്കോസ് ആയി രക്തത്തിൽ എത്തുന്നു ഇത് പ്രമേഹ രോഗികൾക്ക് ഗുണമല്ല. നാരുകൾ അടങ്ങിയ ഭക്ഷണം പ്രമേഹ രോഗികൾക്ക് അനുയോജ്യമാണ്. മൈദ, റവ, കോള, പഴ ചാറുകൾ, ഉണക്ക പഴങ്ങൾ, ഫാസ്റ്റ് ഫുഡുകൾ, ഇവയെല്ലാം പ്രമേഹ രോഗികൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഉചിതം. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.