പ്രായഭേദമന്യേ പലരും നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പ്രമേഹം അഥവാ ഡയബറ്റിസ്. ശരീരത്തിലെ നിരവധി അവയവങ്ങളെ ബാധിക്കുന്ന ഒരു സങ്കീർണ രോഗമാണിത്. പ്രമേഹം ഒരാളുടെ ശാരീരിക ആരോഗ്യത്തെയും മാനസിക ക്ഷേമത്തെയും പല രീതിയിൽ ബാധിക്കുന്നു. ഇതിൽനിന്ന് കഷ്ടപ്പെടുന്ന ഒരാൾ പലപ്പോഴും ഈ അസുഖത്തിൽ നിന്ന് മുക്തി നേടാനുള്ള വഴികൾ കണ്ടെത്താൻ ശ്രമിക്കും.
ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്തിയാൽ ഈ രോഗാവസ്ഥയെ നിയന്ത്രണത്തിൽ വരുത്താൻ സാധിക്കും. രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസിന്റെ അളവിനെയാണ് പ്രമേഹം എന്നു പറയുന്നത്. കണ്ണ്, ഞരമ്പുകൾ, വൃക്കകൾ, ഹൃദയം ശരീരത്തിൻറെ മറ്റു ഭാഗങ്ങൾ എന്നിവയെ ഈ രോഗം ബാധിക്കുന്നു. അതുകൊണ്ടുതന്നെ രോഗനിർണയത്തിന് ശേഷം രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നത് പരിഗണിക്കണം.
അല്ലെങ്കിൽ പല സങ്കീർണതകളും ഉണ്ടാവുന്നതിന് കാരണമാകും. സമൂഹത്തെ നിയന്ത്രിക്കുവാൻ ഭക്ഷണക്രമം ഒരു പ്രധാന പങ്കു വഹിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിനെ നേരിട്ട് ബാധിക്കുന്നതിനാൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ വളരെയധികം സഹായിക്കും. ആരോഗ്യകരമായ ഭക്ഷണത്തിന് പുറമേ വ്യായാമവും ഒരു പ്രധാന പങ്കുവഹിക്കുന്നു. ഇത് ഇൻസുലിനോടുള്ള ശരീരത്തിന്റെ സംവേദന ക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും.
ഓട്ടം, നടത്തം, സൈക്ലിംഗ്, സ്വിമ്മിംഗ് തുടങ്ങിയ ചില ലളിതമായ പ്രവർത്തനങ്ങൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഒന്നാണ് മാനസിക സമ്മർദ്ദം. ആരോഗ്യകരമായ ജീവിത ശൈലി ആരോഗ്യകരമായ മനസ്സ് എന്നിവ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. സമ്മർദ്ദം നിയന്ത്രിക്കുന്നതിനായി ധ്യാനം യോഗ എന്നിവ പരിശീലിക്കുന്നത് സഹായകമാകും. ഈ രോഗത്തെ നിയന്ത്രിക്കണ മറ്റു വഴികൾ മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.