ഇന്ന് പല ആളുകളും നേരിടേണ്ടി വരുന്ന സാധാരണ പ്രശ്നങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു നടുവേദന. പല കാരണങ്ങളാലും ഈ വേദന ഉണ്ടാകാം. പേശി വലിവ്,സന്ധിവാതം, അസ്ഥിക്ഷയം, ഡിസ്കിന്റെ പ്രശ്നം എന്നിങ്ങനെ കാരണങ്ങളുണ്ട്. മിക്ക സന്ദർഭങ്ങളിലും മരുന്നിന്റെ സഹായമില്ലാതെ വേദന മാറാറുണ്ട്. പല സ്ത്രീകൾക്കും മടുപ്പിക്കുന്ന വീട്ടുജോലികളിലൂടെയും നടുവേദന ഉണ്ടാവുന്നു.
നട്ടെല്ലിന്റെ താഴെയായി ഈ വേദന അനുഭവപ്പെടുന്നത്. ചിലർക്ക് ഇത് കുറച്ചു ദിവസത്തിനുള്ളിൽ മാറിയേക്കാം. വേദന തുടരുകയാണെങ്കിൽ ഡോക്ടറുടെ സഹായത്തോടെ അതിനുള്ള കാരണം കണ്ടെത്തണം. സ്വാഭാവികമായി നടുവേദന കുറയ്ക്കുന്നതിന് ചില വഴികൾ ഉണ്ട്. ശരിയായി ശരീര ഭാവത്തോടെ ഇരിക്കുക കൂടുതൽ സമയം ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക. അമിതവണ്ണവും കുടവയറും കുറയ്ക്കുക.
കൃത്യമായ ഡയറ്റും ശരിയായ വ്യായാമ ശീലവും ഇതിന് സഹായിക്കും. ഉറങ്ങുന്ന രീതിക്കും ഇതുമായി ബന്ധമുണ്ട്. മലർന്നു കിടന്നു ഉറങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക. നടുവേദനയ്ക്കുള്ള ഒരു ഉഗ്രൻ മാർഗ്ഗമാണ് യോഗ ചില യോഗ സനങ്ങൾ ഇതിനെ സഹായിക്കുന്നു. ബാലസനം, അധോമുഖ ഷ്വനസനം എന്നിങ്ങനെ. നടുവേദനയ്ക്ക് സ്വയം തിരുമ്മുന്നത് പരമാവധി ഒഴിവാക്കുക ഇത് കൂടുതൽ പരിക്കുകൾ ഉണ്ടാക്കും.
ചില പച്ചമരുന്നുകൾ ഇവയ്ക്ക് ആശ്വാസമേകും. നടുവേദനയുള്ളവർ പുകവലി ഉപേക്ഷിക്കേണ്ടതാണ്. പുകയിലയിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിൻ ചെറിയ രക്തകുഴലുകളിൽ തടസ്സപ്പെടുത്തുകയും തലച്ചോറിലേക്കുള്ള രക്തത്തിൻറെ വിതരണം കുറയാൻ ഇടയാകുന്നു. അമിതവണ്ണം കുറയ്ക്കേണ്ടത് അത്യാവശ്യമാണ് ഇതിനായി ആരോഗ്യപരമായ ഭക്ഷണശീലവും ചിട്ടയായ വ്യായാമവും പിന്തുടരുക. ഇപ്രകാരം നടുവേദന ഒരു പരിധിവരെ കുറയ്ക്കാം. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കേൾക്കുക.