ബേക്കിംഗ് സോഡ ഉണ്ടെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ ദുർഗന്ധം അകറ്റാം, ബാത്റൂമിൽ നിന്ന് സുഗന്ധം വരും…

നിരവധി ഗുണങ്ങളാൽ സമ്പന്നമാണ് ബേക്കിംഗ് സോഡാ. ഒട്ടുമിക്ക അടുക്കളകളിലെയും പ്രധാന ഘടകം ആണിത്. പലതരത്തിലുള്ള സൗന്ദര്യ ആവശ്യങ്ങൾക്കായി ബേക്കിംഗ് സോഡ ഉപയോഗിക്കാറുണ്ട്. സൗന്ദര്യ ആവശ്യങ്ങൾക്ക് പുറമേ ഇതുകൊണ്ട് മറ്റു പല ഉപയോഗങ്ങളും ഉണ്ട്. ബേക്കിംഗ് സോഡയിൽ ധാരാളം ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ, ആൻറി സെപ്റ്റിക്, ആൻറി ഇൻഫ്ളമേറ്ററി സവിശേഷതകൾ ഉണ്ട്.

ഇതിൻറെ ഈ പ്രത്യേകതകൾ കൊണ്ട് തന്നെ അനുദിന ജീവിതത്തിൽ പല കാര്യങ്ങൾക്കായും ഇത് ഉപകരിക്കും. എന്നാൽ പലർക്കും ഇതിൻറെ ഗുണങ്ങളെപ്പറ്റി കൃത്യമായ അറിവില്ല എന്നതാണ് വാസ്തവം. ഒരു വീട് പൂർണ്ണമായും വൃത്തിയാവണം എന്നുണ്ടെങ്കിൽ അവിടത്തെ ബാത്റൂമുകൾ ശുചിയായിരിക്കണം. ബാത്റൂമുകൾ വൃത്തിയാക്കാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് തന്നെ പലർക്കും ഇത് ചെയ്യാൻ മടിയാണ്.

ബാത്റൂമിൽ നിന്ന് വരുന്ന ദുർഗന്ധം പല വീട്ടമ്മമാരെയും ബുദ്ധിമുട്ടിലാക്കുന്നു. അതുകൊണ്ടുതന്നെ പരസ്യങ്ങളിൽ കാണുന്ന ഏതുതരത്തിലുള്ള ഉത്പന്നങ്ങളും വാങ്ങിക്കാൻ മടിയില്ലാത്തവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ ഇവയൊന്നും പ്രതീക്ഷിച്ച ഫലം തരുന്നില്ല എന്നതാണ് സത്യം. ബാത്റൂമിലെ ദുർഗന്ധം മാറ്റുന്നതിന് നമുക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്.

ഫ്രഷ് ടാങ്കിൽ അല്പം ബേക്കിംഗ് സോഡ ഇടുക ഇത് ഓരോ വട്ടവും ഫ്രഷ് അടിക്കുമ്പോൾ അതിൽ നിന്നും ഉണ്ടാവുന്ന ദുർഗന്ധത്തെ പൂർണ്ണമായി അകറ്റുന്നതിന് സഹായകമാകും. ഒരു മാസത്തോളം ഈ സുഗന്ധം നിലനിൽക്കും അതിനുശേഷം ഇതുപോലെ തന്നെ കുറച്ചുകൂടി ബേക്കിംഗ് സോഡാ ഇട്ടു കൊടുത്താൽ മതി. വളരെ ഉപകാരപ്രദമായ ഈ വീഡിയോ മുഴുവനായും കാണുക.