ശരീരത്തിൻറെ ഒട്ടനവധി പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. കഴുത്തിന് താഴെയായാണ് ഈ ഗ്രന്ഥി കാണപ്പെടുന്നത്. ഈ ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിൽ പ്രവർത്തന വൈകല്യങ്ങൾ സംഭവിച്ചാൽ ഹോർമോണിന്റെ അളവിലും വ്യത്യാസം സംഭവിക്കാം. രക്തത്തിലെ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറഞ്ഞു പോകുന്ന രോഗാവസ്ഥയാണ്.
ഹൈപ്പോതൈറോയിഡിസം. ക്ഷീണം, അമിതമായ തണുപ്പ്,കാലിൽ ഉണ്ടാകുന്ന നീര്, മുടികൊഴിച്ചിൽ,അമിതവണ്ണം, മലബന്ധം, വന്ധ്യത ഇവയെല്ലാം ആണ് ഇതിന്റെ ലക്ഷണങ്ങൾ. അധികമായി ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയിഡിസം. ക്ഷീണം, അമിതമായ വിശപ്പ്, ഉറക്കക്കുറവ്, അമിത വിയർപ്പ്, ശരീരഭാരം കുറയുക, സ്ത്രീകളിലെ മാസമുറയിലെ വ്യത്യാസങ്ങൾ, ഹൃദയമിടിപ്പ്.
കൂടുക എന്നിവെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ. അമിതമായ ഉത്ക്കണ്ട, വിഷാദം എന്നിവയെയും തൈറോയ്ഡ് ഹോർമോണുകൾ സ്വാധീനിക്കാറുണ്ട്. കൊളസ്ട്രോളിന്റെ അളവ് കൂടുതൽ ഉള്ളവർ തൈറോയ്ഡിനെ സംശയിക്കേണ്ടതുണ്ട്. ഈ അസുഖങ്ങൾക്ക് പാരമ്പര്യം ഒരു പ്രധാന കാരണമാണ്. മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും തൈറോയ്ഡ് ഹോർമോൺ അത്യാവശ്യം ആണ്. മുടി പൊട്ടി പോവുക, വരണ്ട ചർമം, മുടികൊഴിച്ചിൽ എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ.
കഴുത്തിൽ മുഴ പോലെ കാണപ്പെടുക, കഴുത്തിൽ ഉണ്ടാകുന്ന നീർക്കെട്ട്, ശബ്ദം അടയുക, എന്നിവയാണ് തൈറോയ്ഡ് ഹോർമോൺ മൂലം കഴുത്തിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ. ചില പ്രത്യേക ഭക്ഷണങ്ങൾ രോഗത്തിന് വളരെ ഗുണം നൽകും. ഇതിനോടൊപ്പം തന്നെ ചിട്ടയായ ജീവിതശൈലിയും വ്യായാമവും ഈ രോഗത്തിൽ നിന്ന് ശമനം ലഭിക്കാൻ ഒരു പരിധിവരെ സഹായിക്കുന്നു. ഈ രോഗം തുടക്കത്തിൽ തന്നെ ചികിത്സിക്കേണ്ടതുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.