തലമുടി വളരുന്നതിനായി കൂടുതലാളുകൾ ഉപയോഗിച്ച് വരുന്ന ഒരു ചെടിയാണ് കയ്യോന്നി. പ്രത്യക്ഷത്തിൽ ഈ ചെടിയുടെ ഉപയോഗം എന്ന് പറയുന്നത് കേശവർദ്ധനവ് മാത്രമാണ്. എന്നാൽ അതുമാത്രമല്ല നിരവധി ആരോഗ്യഗുണങ്ങൾ ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട് അവ എന്തൊക്കെയാണ് എന്ന് നോക്കാം. കാഴ്ച ശക്തി വർദ്ധിക്കുന്നതിനും കരളിന്റെ ആരോഗ്യത്തിനും വളരെയധികം ഉപയോഗിച്ചുവരുന്ന ഒരു ചെടി കൂടിയാണ് കയ്യോന്നി. വാത സംബന്ധമായ അസുഖങ്ങൾക്ക് ആയുർവേദത്തിൽ ഇതു മരുന്നായി ഉപയോഗിച്ചുവരുന്നു.
പ്രധാനമായും ഉദരസംബന്ധമായ രോഗങ്ങൾ ശ്വാസ സംബന്ധമായ രോഗങ്ങൾ, മുടികൊഴിച്ചിൽ, അകാലനിര, ആ ശരീരത്തിന്റെ തൊലിയിൽ സംഭവിക്കുന്ന രോഗങ്ങൾ, മുറിവുകൾ വ്രണങ്ങൾ എന്നിവയ്ക്കെല്ലാം ഈ ചെടി ഉപയോഗിച്ച് വരുന്നു. ഉദരക്രമി ഉള്ളവർക്ക് കയ്യോന്നിയുടെ നീരിൽ ആവണക്കെണ്ണ ചേർത്ത് സേവിക്കുന്നത് നല്ലതാണ്. കയ്യോന്നി സമൂലം ചേർത്ത് കഷായം വെച്ച് കഴിക്കുന്നത് കരളിന്റെ ആരോഗ്യസംരക്ഷണത്തിന് വളരെ നല്ലതാണ്.
കൂടാതെ ശരീരത്തിലെ വേദനയുള്ള സ്ഥലങ്ങളിൽ പുരട്ടുന്നതും വളരെ നല്ലതാണ്. ഗർഭകാലത്തിനുശേഷം പ്രസവ സുരക്ഷയ്ക്ക് ഇതിന്റെ ഇല പാലുമായി ചേർത്ത് കഴിക്കാറുണ്ട്. ശരീരത്തിന് പ്രതിരോധശേഷി നൽകാൻ കയ്യോന്നിക്ക് കഴിവുണ്ട്. ഇതിന്റെ എണ്ണ തലയിൽ തേക്കുന്നത് കൊണ്ട് കേശവർധനയ്ക്ക് മാത്രമല്ല നല്ല ഉറക്കം കിട്ടുന്നതിനും അതുപോലെ തന്നെ തലവേദന ശമിക്കുന്നതിനും വളരെയധികം സഹായിക്കുന്നു.
അതുമാത്രമല്ല ജലദോഷം വരാതിരിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിന് തണുപ്പ് ലഭിക്കുന്നതിനും രക്തചംക്രമണത്തിനും ത്വക്ക് രോഗങ്ങൾക്കും ഇത് വളരെ ഉപകാരപ്രദമാണ്. കയ്യോന്നിയുടെ നീര് ദിവസവും ഓരോ സ്പൂൺ വീതം കഴിക്കുന്നത് ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതുപോലെ കയ്യോന്നി മോരിൽ ചേർത്ത് കഴിക്കുകയാണെങ്കിൽ ഒച്ചയടപ്പ് ഇല്ലാതാക്കാം. കയ്യോന്നിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.