ബ്ലാക്ക് ഹെഡ്സ് ഒറ്റ യൂസിൽ തന്നെ മാറ്റാം.. ഇത് ആരും പറഞ്ഞു തരാത്ത ഒരു മാജിക്..

സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സൗന്ദര്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ പലതാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ചർമ്മത്തിൽ ഉണ്ടാകുന്ന ചെറിയ കുത്തുകൾ ഇവയെ ബ്ലാക്ക് ഹെഡ്സ് എന്ന് വിളിക്കുന്നു. ഇവ പെട്ടെന്ന് തന്നെ മുഖത്തും മൂക്കിലും വർദ്ധിക്കുന്നു പ്രത്യേകിച്ചും സൂര്യപ്രകാശത്തിൽ ബ്ലാക്ക് ഹെഡ്സ് അധികമാവാൻ സാധ്യത ഏറെയാണ്.

ഇത് കളയുന്നതിന് കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങളും ഉണ്ടെങ്കിലും ഏറ്റവും ഫലപ്രദവും ചിലവ് കുറഞ്ഞതും പ്രകൃതിദത്തവുമായ വഴികൾ വീട്ടിൽ തന്നെ ഉണ്ട്. മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് നാച്ചുറൽ ആയ രീതികളാണ് ഏറ്റവും ഉത്തമം. ഇതിന് ആദ്യമായി സ്ക്രബ്ബ് ചെയ്യുന്നതിന് അല്പം പഞ്ചസാരയും നാരങ്ങയുടെ ഒരു മുറിയും എടുക്കുക.

പകുതി മുറിച്ച നാരങ്ങ പഞ്ചസാരയിൽ മുക്കി ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് നന്നായി സ്ക്രബ്ബ് ചെയ്തു കൊടുക്കുക. കുറച്ച് സമയം സ്ക്രബ്ബ് ചെയ്തതിനുശേഷം ഒരു മുട്ടയും കടലമാവും ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കി അത് ആ ഭാഗത്ത് തേച്ചു കൊടുക്കുക. കുറച്ചുസമയത്തിനു ശേഷം ചെറുതായി വെള്ളം തൊട്ടുകൊടുത്ത് തുടച്ചു കളയാവുന്നതാണ്.

അതിനുശേഷം അല്പം തൈര് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് പുരട്ടി കൊടുക്കുക. തുടർച്ചയായി 10 ദിവസം ഈ രീതി തുടരുകയാണെങ്കിൽ മുഖത്തുള്ള കറുത്ത പാടുകളും ബ്ലാക്ക് ഹെഡ്സും പൂർണ്ണമായും മാറുന്നതാണ്. യാതൊരു കാശു ചിലവുമില്ലാതെ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഈ ടിപ്പ് ഉപകാരപ്രദമാവും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.