രക്തസമ്മർദ്ദം ഇനി കൂടില്ല ഇതൊന്നു കേട്ട് നോക്കൂ….

രക്തസമ്മർദ്ദം അഥവാ ബിപി നിലവിട്ട് ഉയരുന്നതിനെയാണ് അമിത രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത്. ഇത് ജീവിതശൈലിയുമായി ബന്ധപ്പെട്ട ഒരു രോഗാവസ്ഥയാണിത്. ആരോഗ്യവാനായ ഒരാളിൽ രക്തസമ്മർദ്ദം120/70 ആണ്.140/90 ന് മുകളിൽ ആയാൽ അത് ഉയർന്ന രക്തസമ്മർദം എന്നറിയപ്പെടുന്നു. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് ഈ രക്തസമ്മർദ്ദം ചെറുപ്പക്കാരിലും.

കണ്ടുവരുന്നതിനുള്ള കാരണം. അനാരോഗ്യകരമായ ആഹാരരീതിയും വ്യായാമ കുറവും ഹൈപ്പർ ടെൻഷൻ ചെറിയ കുട്ടികളിലും കാണുന്നതിന് കാരണമാകുന്നു. മദ്യപാനം പുകവലി മാനസിക സമ്മർദ്ദം അമിതഭാരം എന്നിവയെല്ലാം രക്തസമ്മർദ്ദം വർധിപ്പിക്കുന്ന ഘടകങ്ങളാണ്. ഒട്ടുമിക്ക ഹൃദയ വൈകല്യങ്ങളുടെ സൂചകമായി രക്തസമ്മർദ്ദത്തെ കാണാം. ഒട്ടുമിക്ക ആളുകളിലും ഉയർന്ന രക്തസമ്മർദ്ദം മൂലം രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാവാറില്ലഅതുകൊണ്ടുതന്നെ ഇത് നേരത്തെ കണ്ടെത്താനും ബുദ്ധിമുട്ടാണ്.

ബി പി നല്ലവണ്ണം കൂടി ഏതെങ്കിലും അവയവങ്ങളെ ബാധിക്കുകയോ മറ്റു രോഗാവസ്ഥയിലേക്ക് എത്തുകയോ ചെയ്യുമ്പോൾ മാത്രമാണ് ഈ രോഗം കണ്ടെത്തുന്നത്.ഹൈപ്പർ ടെൻഷൻ മൂലം ഹൃദയം കണ്ണുകൾ വൃക്കകൾ എന്നിവയ്ക്കും തകരാറ് സംഭവിക്കുന്നു. ആരോഗ്യകരമായ ഭക്ഷണരീതിയും കൃത്യമായ വ്യായാമവും ഉണ്ടെങ്കിൽ രക്തസമ്മർദ്ദം ഉയരാതെ നോർമലായി കൊണ്ടുപോകാൻ സാധിക്കും. ശരീരത്തിന്റെ ഭാരം കൂടുമ്പോൾ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യതയും കൂടുന്നു.

ജങ്ക് ഫുഡ്സ് , എണ്ണ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ മധുര പലഹാരങ്ങൾ , കൊഴുപ്പ് അടങ്ങിയ ഭക്ഷണം പദാർത്ഥങ്ങൾ എന്നിവ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക.പഴങ്ങളും പച്ചക്കറികളും കൂടുതലായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കുന്നതിന് വേണ്ടിയുള്ള വ്യായാമങ്ങളും എടുക്കേണ്ടത് അത്യാവശ്യമാണ്. ജീവിതശൈലി രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ സ്വയം പ്രയത്നിച്ചയെ മതിയാവൂ. ജീവനു പോലും ഭീഷണിയാവുന്ന ഈ രോഗങ്ങൾ വരാതിരിക്കാനുള്ള ചില വിദ്യകൾ ഈ വീഡിയോയിൽ പറയുന്നു വീഡിയോ മുഴുവനായി കണ്ടു നോക്കൂ

Leave a Reply

Your email address will not be published. Required fields are marked *